Evidence Collection | 'തെളിവെടുപ്പ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ വീണപ്പോള്‍ തിരിഞ്ഞുനിന്ന് കയ്യടിച്ച് 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനിത കുമാരി'
Dec 11, 2023, 19:52 IST
കൊല്ലം: (KVARTHA) തെളിവെടുപ്പ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ വീണപ്പോള്‍ തിരിഞ്ഞുനിന്ന് കയ്യടിച്ച് ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനിത കുമാരി. നടത്തം നിറുത്തുകയും തിരിഞ്ഞുനിന്നു കയ്യടിക്കുകയുമായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. തിങ്കളാഴ്ച ചിറക്കര തെങ്ങുവിളയിലെ ഫാമില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം.
'നന്നായി, ഇത്തിരി നടക്കാന്‍ സമ്മതിക്ക്' എന്നായിരുന്നു അനിതകുമാരിയുടെ വാക്കുകള്‍. ശക്തമായ പൊലീസ് കാവലിലാണ് പ്രതിയെ എത്തിച്ചത്. ഇവരുടെ മുഖം ഷോള്‍ കൊണ്ടു മറച്ചിരുന്നു. പ്രതികളുടെ ഫാം ഹൗസില്‍ നടത്തിയ തെളിവെടുപ്പില്‍ പകുതിയിലേറെ കത്തിക്കരിഞ്ഞ നോടുബുകും ഇന്‍സ്ട്രുമെന്റ് ബോക്‌സും കണ്ടെത്തി. ആറു വയസ്സുകാരിയുടെ ബുക് ആണോ ഇതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മുതിര്‍ന്ന കുട്ടികള്‍ക്കു സമാനമായ കയ്യക്ഷരമാണു ബുകിലുള്ളത്.
പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെആര്‍ പദ് മകുമാര്‍ (52), ഭാര്യ എം ആര്‍ അനിത കുമാരി (39), മകള്‍ പി അനുപമ (21) എന്നിവരുമായാണു ക്രൈംബ്രാഞ്ച് സംഘം ഫാംഹൗസില്‍ തെളിവെടുപ്പിന് എത്തിയത്. എന്നാല്‍ അനിത കുമാരിയെ മാത്രമേ വാനില്‍നിന്നു പുറത്തിറക്കിയുള്ളൂ.

Keywords: Accused Anitha Kumari against media for evidence collection in six-year-old girl abduction case, Kollam, News, Evidence Collection, Accused, Media Person, Abduction Case, Police, Report, Crime Branch, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.