ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം : പോലീസ് ഡ്രൈവറെ വാഹന പരിശോധനയ്ക്കിടെ പാരിപ്പള്ളിയില്‍ കുത്തിക്കൊലപ്പെടുത്തി കടന്നുകളഞ്ഞ ആട് ആന്റണിയുടെ സൗന്ദര്യത്തില്‍ മയങ്ങി വിവാഹം കഴിച്ചത് 17 യുവതികള്‍. കേരളത്തില്‍ മാത്രമാണ് ആന്റണിക്ക് 17 ഭാര്യമാരുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ കണക്ക് ഇനിയും ലഭിച്ചിട്ടില്ല. ഭാര്യമാരില്‍ പലരേയും അന്യസംസ്ഥാനങ്ങളിലാണ് ആന്റണി താമസിപ്പിച്ചിട്ടുള്ളത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് ഭാര്യമാരിലായി ആന്റണിക്ക് മൂന്നുമക്കളുള്ളതായി വ്യക്തമായിട്ടുണ്ട്. ഭാര്യമാരെ കൂടാതെ മറ്റു പല യുവതികളുമായി ആന്റണിക്ക് രഹസ്യ ബന്ധമുണ്ട്.
തമിഴ്‌നാട്ടിലാണ് ആന്റണി കാര്യമായി ഭാര്യമാരെ താമസിപ്പിച്ചിട്ടുള്ളത്. ഇവിടെ പല സ്ഥലങ്ങളിലും വീടും ഫഌറ്റും വാടകയ്‌ക്കെടുത്താണ് ഭാര്യമാരെ താമാസിപ്പിച്ചിരുന്നത്. മുമ്പ് വിവാഹം കഴിച്ച ചില യുവതികളും ആന്റണിയുടെ ഭാര്യമാരായുണ്ട്. ഇവരുടെ മക്കളും ആന്റണിയുടെ സംരക്ഷണയില്‍ തന്നെയാണ്.
ഒരു യുവതിക്കുമൊപ്പം ആന്റണി അധികനാള്‍ താമസിക്കാറില്ലെന്നതാണ് ഏറെ രസകരം. ആന്റണിക്കുവേണ്ടിയുള്ള അന്വേഷണത്തില്‍ ഭാര്യമാരില്‍നിന്നാണ് ഇയാളുടെ ഒളിത്താവളങ്ങളെ കുറിച്ച് പോലീസിന് കാര്യമായ വിവരം ലഭിച്ചത്. ആന്റണിയുടെ ഭാര്യമാരെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. മൂന്ന് ഭാര്യമാരെ ഇതിനകം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ അവരുടെ വീടുകളില്‍ ചെന്നാണ് മൊഴിയെടുത്തിട്ടുള്ളത്. കവര്‍ച്ച പതിവാക്കിയ ആന്റണിക്ക് ഭാര്യമാരില്‍ പലരും എല്ലാ ഒത്താശയും നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ആന്റണി ഇവരെ ബന്ധപ്പെടാതിരിക്കില്ലെന്നാണ് പോലീസിന്റെ നിഗമനം.
ആട് ആന്റണിയെ തേടി ഒരു അന്വേഷണസംഘത്തിലെ ഒരു ടീം ബുധനാഴ്ച തമിഴ്‌നാട്ടിലേക്ക് പുറപ്പെടും. ആന്റണി ഇപ്പോഴും ചെന്നൈ നഗരത്തില്‍ തന്നെയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. നിലവില്‍ തമിഴ്‌നാട്ടില്‍ രണ്ടു ടീമുകളും ആന്ധ്രയില്‍ ഒരു ടീമും ആട് ആന്റണിക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. ഇതിനൊപ്പം ഗോവയിലും അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പോലീസിന്റെ തീരുമാനം. കേരളത്തിന്റെ ചില ജില്ലകളിലും ആന്റണിക്ക് വേണ്ടി അന്വേഷണ സംഘം വലവിരിച്ചിട്ടുണ്ട്.

Keywords: Kerala, Kollam, Accused, Murder case, Wife
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.