ഭാര്യയുടെ ഉടുപ്പില്ലാത്ത ചിത്രം ഗള്‍ഫിലെ ഭാര്‍ത്താവിനയച്ചു; കോളേജ് അക്കൗണ്ടന്റ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭാര്യയുടെ ഉടുപ്പില്ലാത്ത ചിത്രം ഗള്‍ഫിലെ ഭാര്‍ത്താവിനയച്ചു; കോളേജ് അക്കൗണ്ടന്റ് അറസ്റ്റില്‍
തൃക്കരിപ്പൂര്‍:  കോളേജ് വിദ്യാര്‍ത്ഥിനിയുടെ ഉടുപ്പില്ലാത്ത ചിത്രം ഇമെയിലിലൂടെ ഗള്‍ഫിലുള്ള ഭര്‍ത്താവിന് അയച്ചുകൊടുത്ത ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചീമേനി എഞ്ചിനിയറിംഗ് കോളേജിലെ ജൂനിയര്‍ അക്കൗണ്ടന്റായ എടച്ചാക്കൈയിലെ നസഫലി(22) യെയാണ് ചൊവ്വാഴ്ച നീലേശ്വരം സി.ഐ. ബാബു പെരിങ്ങോത്ത് അറസ്റ്റ് ചെയ്തത്.

നസഫലിയെ വൈകുന്നേരത്തോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നസഫലിയുടെ അടുത്ത ബന്ധുവും നാദാപുരം കോളേജിലെ ബി.എഡ് വിദ്യാര്‍ത്ഥിനിയുമായ 24 കാരിയുടെ പരാതി പ്രകാരമാണ് ചന്തേര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവ് ഗള്‍ഫിലായതിനാല്‍ യുവതിയുടെ വീട്ടിലെ സാമ്പത്തിക കാര്യങ്ങളും മറ്റും നോക്കിനടത്തുന്നത് നസഫലിയാണ്.

ഇതിനിടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയില്‍ നിന്ന് പിന്മാറാന്‍ യുവതി നസഫലിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വൈരാഗ്യം കാരണം നസഫലി യുവതിയുടെ നഗ്നഭാഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ഇ മെയിലിലൂടെ ഗള്‍ഫിലുള്ള ഭര്‍ത്താവിന് അയച്ച് കൊടുക്കുകയും ചെയ്തുവെന്നാണ് പരാതി. നാല് മാസം മുമ്പാണ് യുവതിയുടെ ഉടുപ്പില്ലാത്ത ചിത്രം നസഫലി മൊബൈലില്‍ പകര്‍ത്തിയത്. ഒരു മാസം മുമ്പ് യുവതിയുടെ ഭര്‍ത്താവിന്  ഉടുപ്പില്ലാത്ത ചിത്രം യുവാവ് അയച്ചുകൊടുക്കുകയായിരുന്നു. ഭാര്യയുടെ  ഉടുപ്പില്ലാത്ത ചിത്രം ഗള്‍ഫിലുള്ള താമസസ്ഥലത്തെ കമ്പ്യൂട്ടറില്‍ കണ്ട് അമ്പരന്ന ഭര്‍ത്താവ് ഉടന്‍ തന്നെ യുവതിയെ ഫോണില്‍ വിളിച്ച് കാര്യം അന്വേഷിച്ചു.

വീട്ടിലെ മുഴുവന്‍ കാര്യങ്ങളും നോക്കിനടത്തേണ്ടെന്ന് പറഞ്ഞതിലുള്ള വിരോധം തീര്‍ക്കാനാണ് നസഫലി ഇങ്ങനെ ചെയ്തതെന്നായിരുന്നു ഭര്‍ത്താവിനോടുള്ള യുവതിയുടെ വിശദീകരണം. തുടര്‍ന്ന് യുവതി നസഫലിക്കെതിരെ ചന്തേര പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. അന്വേഷണ ചുമതല ഏറ്റെടുത്ത നീലേശ്വരം സി.ഐ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കുകയും തിങ്കളാഴ്ച രാവിലെ നസഫലിയെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്. വിവാഹിതയാകുന്നതിനു മുമ്പ് തന്നെ യുവതിയുടെ എടച്ചാക്കൈയിലുള്ള കുടുംബത്തിന്റെ സഹായത്തിന് നസഫലിയുണ്ടായിരുന്നു. വിവാഹം കഴിഞ്ഞതോടെ നസഫലിയെ അകറ്റി നിര്‍ത്താന്‍ യുവതി നടത്തിയ ശ്രമം ഒടുവില്‍ വലിയൊരു ചതിയില്‍ കലാശിക്കുകയായിരുന്നു.

Keywords: P hoto, Wife, Email, Youth, College accountant, Gulf, Arrest, Trikaripur, Kanhangad, Kasaragod, Police, Kerala, Malayalam news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia