Accident | തെരുവുനായ ബൈകിന് കുറുകേ ചാടി കോഴിക്കോട്ടും കൊല്ലത്തും അപകടം; ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റു, മറ്റൊരാളുടെ കാലൊടിഞ്ഞു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്/കൊല്ലം: (www.kvartha.com) തെരുവുനായ ബൈകിന് കുറുകേ ചാടി കോഴിക്കോട്ടും കൊല്ലത്തും അപകടം. ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റു, മറ്റൊരാളുടെ കാലൊടിഞ്ഞു. കോഴിക്കോട് കുറ്റ്യാടി വലിയപാലത്ത് അമ്മയും മകനും സഞ്ചരിക്കുകയായിരുന്ന ബൈകിന് കുറുകേ തെരുവുനായ ചാടിയതിനെ തുടര്‍ന്ന് ഇരുവരും ബൈകില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു.
Aster mims 04/11/2022

Accident | തെരുവുനായ ബൈകിന് കുറുകേ ചാടി കോഴിക്കോട്ടും കൊല്ലത്തും അപകടം; ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റു, മറ്റൊരാളുടെ കാലൊടിഞ്ഞു

അപകടത്തില്‍ പേരാമ്പ്ര സ്വദേശി മല്ലിക, മകന്‍ രജില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ബൈകിന്റെ പിറകില്‍ നിന്ന് വീണ മല്ലികയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇവരെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലത്ത് തെരുവുനായ ഇരുചക്രവാഹനത്തിന് കുറുകേ ചാടി കൊട്ടാരക്കര സ്വദേശിയായ കവിതയ്ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ യുവതിയുടെ ഇടതുകാല്‍ ഒടിഞ്ഞു.

Keywords:  Accident in Kozhikode and Kollam after stray dog jumped over a bike, Kozhikode, News, Stray-Dog, Attack, Injured, Accident, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia