ബന്ധു വീട്ടില്‍ നോമ്പ് തുറയ്ക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് 6 മരണം
Jun 13, 2016, 20:39 IST
കാസര്‍കോട്: (www.kvartha.com 13/06/2016) ബന്ധുവീട്ടിലേക്ക് നോമ്പുതുറക്കാനായി പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ആല്‍മരത്തിലിടിച്ച് ആറു പേര്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് 6.30 മണിയോടെ കാസര്‍കോട് പള്ളിക്കരയിലാണ് അപകടം.
പള്ളിക്കര ചേറ്റുകുണ്ടിലെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.
ചേറ്റുകുണ്ടിലെ സക്കീന (45), മകന്‍ സജീര്‍ (22), സഹോദരി ഷാനിറ (18), സക്കീനയുടെ മകന്‍ ഗള്‍ഫിലുള്ള ഇര്‍ഫാന്റെ ഭാര്യ റംസീന (19), സക്കീനയുടെ അനുജന്‍ അസ്ഹറുദ്ദീന്റെ ഭാര്യ ഖൈറുന്നിസ (31), മകള്‍ ഫാത്വിമ (മൂന്ന്) എന്നിവരാണ് തിങ്കളാഴ്ച വൈകിട്ട് പള്ളിക്കരയിലുണ്ടായ അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ സജീറിന്റെ സുഹൃത്ത് അര്‍ഷാദ് (17), ഖൈറുന്നിസയുടെ മകന്‍ അജ്മല്‍ (അഞ്ച്), റംസീനയുടെ മകന്‍ ഇനാം (ഒന്ന്) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയടക്കം കുടുംബത്തിലെ ആറു പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
റമദാന്‍വ്രത മാസത്തില്‍ ഉണ്ടായ ഈ അപകടം നാടിനെ ഒന്നടങ്കം നടുക്കി.
(UPDATED)

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.