തലസ്ഥാനത്തെ റോഡുകള്‍ മരണക്കളമാവുന്നു

 


 തലസ്ഥാനത്തെ റോഡുകള്‍ മരണക്കളമാവുന്നു
തിരുവനന്തപുരം:  തിരുവനന്തപുരത്തെ റോഡുകള്‍ മരണക്കെണിയായി മാറുന്നു. ഈ വര്‍ഷം വിവിധ റോഡപകടങ്ങളില്‍ തലസ്ഥാനത്ത് ഇതുവരെ 91 പേര്‍ കൊല്ലപ്പെട്ടു. ഓഗസ്റ്റ് വരെ ജില്ലയില്‍ റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികമാണ്. ഈവര്‍ഷം റോഡപകടങ്ങളുമായി ബന്ധപ്പെട്ട് 1208 കേസുകളാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ജൂണിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ജില്ലയില്‍ ഉണ്ടായിട്ടുള്ളത്. 165 എണ്ണം. ഏറ്റവും കൂടുതല്‍ പേര്‍ റോഡപകടത്തില്‍ മരിച്ചത് ജനുവരിയിലാണ്, 16 പേര്‍. 2011ല്‍ ജില്ലയില്‍ അപകടത്തില്‍പ്പെട്ടു മരിച്ചത് 124 പേരാണ്.

അപകടത്തില്‍പ്പെടുന്നവയില്‍ 50 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. അമിത വേഗം, ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാതെയുമുള്ള അശ്രദ്ധമായ ഡ്രൈവിംഗ്, റോഡുകളുടെ മോശം അവസ്ഥ, വാഹനങ്ങളുടെ കാര്യക്ഷമത ഇല്ലായ്മ, മദ്യപിച്ചു വാഹനം ഓടിക്കുക എന്നീ കാരണങ്ങളാലാണു വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നത്. വാഹനപ്പെരുപ്പവും ഇതിന് അനുസൃതമായി സാങ്കേതിക വിഭാഗം ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാത്തതും അപകടങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ട്.

ഫെബ്രുവരിയില്‍ എട്ടും മാര്‍ച്ചില്‍ ഒമ്പതും ഏപ്രിലില്‍ പത്തും, മേയില്‍ 12ഉം ജൂണില്‍ 14ഉം ജൂലൈയില്‍ 12ഉം ഓഗസ്റ്റില്‍ പത്തുപേരും ഉള്‍പ്പെടെ 91 ജീവനുകള്‍ ജില്ലയില്‍ മാത്രം പൊലിഞ്ഞു. കഴിഞ്ഞവര്‍ഷം ജില്ലയില്‍ 5060 വാഹനാപകട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 2560ഉം മദ്യപിച്ചു വാഹനമോടിച്ചതുമായി ബന്ധപ്പെട്ടതാണ്.

SUMMARY: Death rate in road accidents increases in thiruvananthapuram

key words: accident, bike accident, medicall college, seat belt, helmet, thiruvananthapuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia