Accident | കാക്കനാട് ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു


● ഡ്രൈവർ അശ്രദ്ധയായി വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നു.
● 20-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്.
കൊച്ചി: (KVARTHA) കാക്കനാട് സീപോര്‍ട്ട് റോഡില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റ് സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചിച്ച അൻപത് വയസുകാരിയായ സ്ത്രീയാണ് മരിച്ചത്. പോലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച്, അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും ആണ് അപകടത്തിന് കാരണം.
ബുധനാഴ്ച രാവിലെ 7:30 ഓടെയാണ് അപകടം ഉണ്ടായത്. പൂക്കാട്ടുപടിയില്‍നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സുല്‍ത്താൻ ബസാണ് എതിരെ വന്ന ടോറസ് ലോറിയില്‍ ഇടിച്ചത്. സുൽത്താൻ ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ അശ്രദ്ധയായി വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നു.
ടോറസിന് പിന്നിലായി മറ്റൊരു ടോറസ് ലോറിയും വന്നിടിച്ചു. 20-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് സീപോർട്ട് റോഡിൽ ഗതാഗതം സ്തംഭിച്ചു.
#TrafficAccident #Kakkanad #BusCrash #RoadSafety #Injuries #Emergency