Boat | കടലിലെ അപകടം: രക്ഷയ്ക്കായി വടകര സ്റ്റേഷന്റെ സേവനാവശ്യങ്ങള്‍ക്ക് 12 ടണ്‍ ശേഷിയുള്ള ഒരു ഇന്റര്‍സെപ്റ്റര്‍ ബോട് അനുവദിച്ചതായി മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com) കടലില്‍ അപകടപ്പെടുന്നവരുടെ രക്ഷയ്ക്കായി വടകര സ്റ്റേഷന്റെ സേവനാവശ്യങ്ങള്‍ക്ക് 12 ടണ്‍ ശേഷിയുള്ള ഒരു ഇന്റര്‍സെപ്റ്റര്‍ ബോട് അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കെകെ രമ എം എല്‍ എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Boat | കടലിലെ അപകടം: രക്ഷയ്ക്കായി വടകര സ്റ്റേഷന്റെ സേവനാവശ്യങ്ങള്‍ക്ക് 12 ടണ്‍ ശേഷിയുള്ള ഒരു ഇന്റര്‍സെപ്റ്റര്‍ ബോട് അനുവദിച്ചതായി മുഖ്യമന്ത്രി

നിലവില്‍ കേന്ദ്രമന്ത്രാലയം അനുവദിച്ചിട്ടുള്ള നാലു ബോടുജെടികളില്‍ വടകര ഉള്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കടലിലും മറ്റു പ്രദേശങ്ങളിലും വെഹികിള്‍ പട്രോളിംഗും ബീറ്റ് പട്രോളിംഗും കാര്യക്ഷമമായി നടത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ കടലിലകപ്പെട്ട് ജീവന്‍ പൊലിയുന്ന ദുഃഖകരമായ സംഭവങ്ങള്‍ ചില അവസരങ്ങളില്‍ ഉണ്ടാകാറുണ്ട്. കടലിലെ പ്രക്ഷുബ്ദ്ധമായ അന്തരീക്ഷങ്ങള്‍ നിലവിലുള്ള സംവിധാനങ്ങളെ മാത്രം ആശ്രയിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ചിലപ്പോള്‍ പ്രതിബന്ധമാകാറുണ്ട്. ഈ അവസരങ്ങളില്‍ അര്‍പ്പണബോധമുള്ള മീന്‍പിടുത്ത തൊഴിലാളികളുടെ സമയോചിതമായ ഇടപെടലുകളാണ് അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിന് പലപ്പോഴും സഹായകരമാകുന്നത്.

ഇത്തരം ഘട്ടങ്ങളില്‍ പരിചയസമ്പന്നരായ മീന്‍പിടുത്ത തൊഴിലാളികളുടെയും തീരദേശ പൊലീസിന്റെയും കോസ്റ്റല്‍ വാര്‍ഡന്മാരുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും അടക്കമുള്ള സേവനങ്ങള്‍ സമന്വയിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നത്. ഏകോപിതമായ ഈ രക്ഷാപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ സാധ്യമാക്കുന്നതിനുള്ള ഊര്‍ജിത നടപടികള്‍ സര്‍കാര്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിലവില്‍ 18 തീരദേശ പൊലീസ് സ്റ്റേഷനു
കളാണുള്ളത്. രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട വടകര തീരദേശ പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകള്‍ 2017 ല്‍ സര്‍കാര്‍ അനുവദിച്ചിട്ടുണ്ട്.

ഒരു ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 29 പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് ബോട് ജീവനക്കാരും നിലവിലുണ്ട്. ഇതിന് പുറമെ തീരദേശത്തെ മീന്‍പിടുത്ത തൊഴിലാളികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറു പേരെ കോസ്റ്റല്‍ വാര്‍ഡന്മാരായി നിയമിച്ചിട്ടുണ്ട്. വിശേഷാല്‍ ചട്ടം രൂപീകരിക്കുന്നതോടെ ബോട് ജീവനക്കാരുടെ തസ്തികയില്‍ സ്ഥിരനിയമനം നടത്താനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ തീരദേശ പൊലീസ് സ്റ്റേഷനുകള്‍ക്ക് കൂടുതല്‍ ആധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് 2.43 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം തീരദേശ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും കോസ്റ്റല്‍ വാര്‍ഡന്മാര്‍ക്കും പരിശീലനം നല്‍കുന്നതിന് വിപുലമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതുള്‍പ്പെടെ സംസ്ഥാനത്തെ തീരദേശ പൊലീസ് സ്റ്റേഷനുകളെ മികവുറ്റതാക്കി മാറ്റുന്നതി
നാണ് സര്‍കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Accident at sea: Chief Minister sanctioned a 12-tonne interceptor boat for services of Vadakara station for rescue, Thiruvananthapuram, News, Politics, Assembly, Chief Minister, Pinarayi-Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia