Arrested | 'ശസ്ത്രക്രിയക്കായി 3000 രൂപ കൈക്കൂലി'; തൃശൂര്‍ മെഡികല്‍ കോളജിലെ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍
Jul 11, 2023, 19:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വടക്കാഞ്ചേരി: (www.kvartha.com) ശസ്ത്രക്രിയക്കായി 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡികല്‍ കോളജിലെ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടര്‍ ഷെറി വിജിലന്‍സ് പിടിയില്‍. മെഡികല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്ടറെ കയ്യോടെ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് വിജിലന്‍സ് പറയുന്നത്:
ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ക്ലിനികില്‍ ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ പണം എത്തിക്കാന്‍ രോഗിയുടെ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. കൈക്കൂലി കൊടുക്കാത്തതിനാല്‍ പല തവണയായി ഇവരുടെ ശസ്ത്രക്രിയ മാറ്റിവെച്ചിരുന്നു.
ഡിവൈ എസ് പി സി ജി ജിം പോള്‍, ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍, എസ് ഐമാരായ പീറ്റര്‍, എ ജയകുമാര്‍, എ എസ് ഐ ബൈജു, സി പി ഒമാരായ വിബീഷ്, സൈജു സോമന്‍, സിബിന്‍, സന്ധ്യ, ഗണേഷ്, അരുണ്‍, സുധീഷ് ഡ്രൈവര്‍മാരായ രതീഷ്, രാജീവ്, ബിജു, എബി തോമസ് എന്നിവരാണ് വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നത്.
സംഭവത്തെ കുറിച്ച് വിജിലന്‍സ് പറയുന്നത്:
ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ക്ലിനികില്‍ ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ പണം എത്തിക്കാന്‍ രോഗിയുടെ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. കൈക്കൂലി കൊടുക്കാത്തതിനാല്‍ പല തവണയായി ഇവരുടെ ശസ്ത്രക്രിയ മാറ്റിവെച്ചിരുന്നു.
തുടര്‍ന്ന് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരന്‍ വിജിലന്‍സ് ഡിവൈ എസ് പി ജിം പോളിനെ അറിയിക്കുകയും വിജിലന്‍സ് ഫിനോള്‍ഫ് തലിന്‍ പുരട്ടി നോട് നല്‍കുകയും ചെയ്തു. നോട് പരാതിക്കാരനില്‍നിന്നും ഡോ. ഷെറി വാങ്ങുമ്പോള്‍ സമീപത്ത് മറഞ്ഞിരുന്ന വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.
Keywords: Accepts Rs 3000 as bribe from patient, government doctor arrested, Palakkad, News, Bribe, Vigilance, Complaint, Doctor, Arrested, Hospital, Treatment, Patient, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

