ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ സംഘര്‍ഷം: 3 പേര്‍ക്ക് വെട്ടേറ്റു

 



ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ സംഘര്‍ഷം: 3 പേര്‍ക്ക് വെട്ടേറ്റു ആ­ല­പ്പുഴ : ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എബിവിപി-ക്യാമ്പസ് ഫ്രണ്ട് സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന്‌ പേര്‍ക്ക് വെട്ടേറ്റു.

 ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്‌. വെട്ടേറ്റവരില്‍ ഒരാള്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ്‌. പുറത്തുനിന്ന്‌ വന്ന ആര്‍.എസ്.എസുകാരനാണ്‌ ഗുരുതരമായി വെട്ടേറ്റത്. 

ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്‌. 

Keywords:  Alappuzha, Stabbed, Clash, Kerala, C hristian college, ABVP campus friends 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia