Booked | അമ്മായിയമ്മയെ ചട്ടുകം പഴുപ്പിച്ചു പൊളളിച്ചെന്ന പരാതിയില്‍ മരുമകള്‍ക്കെതിരെ കേസെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍തൃമാതാവിനെ പൊളളലേല്‍പ്പിച്ചതിന് വനിതാ പൊലീസ് മരുമകള്‍ക്കെതിരെ കേസെടുത്തു. കൊറ്റാളിയിലാണ് സംഭവം. അമ്മായിയമ്മയും മരുമകളും തമ്മിലുളള കുടുംബവഴക്കിനെ തുടര്‍ന്നാണ് അക്രമം. സ്ഥിരമായി വീട്ടില്‍ വഴക്കുകൂടുകയായിരുന്ന ഇവര്‍ തമ്മില്‍ കഴിഞ്ഞ ദിവസം അടുക്കളയില്‍ നിന്നും ഏറ്റുമുട്ടുകയായിരുന്നു.

Booked | അമ്മായിയമ്മയെ ചട്ടുകം പഴുപ്പിച്ചു പൊളളിച്ചെന്ന പരാതിയില്‍ മരുമകള്‍ക്കെതിരെ കേസെടുത്തു

വാക്കേറ്റത്തിനിടയില്‍ സഹികെട്ട മരുമകള്‍ ചട്ടുകം പഴുപ്പിച്ച് അമ്മായി യമ്മയുടെ ദേഹത്ത് പൊളളിച്ചുവെന്നാണ് പരാതി. മരുമകള്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കണ്ണൂര്‍ വനിതാ പൊലീസ് സ്റ്റേഷനിലെത്തിയ അമ്മായിയമ്മയുടെ പരാതിയില്‍ എസ് ഐ വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

ഇതിനിടയില്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചും അമ്മായിയും മരുമകളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്നാണ് 61 വയസുകാരിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം മരുമകള്‍ക്കെതിരെ വനിതാ പൊലീസ് കേസെടുത്തത്.

Keywords:  Abuse case against woman, Kannur, News, Complaint, Police, Case, Crime, Criminal Case, Attack, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia