Abuse Case | കൈക്കുഞ്ഞുമായി എത്തിയ യുവതിയെ തളളിവീഴ്ത്തിയെന്ന പരാതിയില്‍ ശിശുരോഗ വിദഗ്ധനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു
Jan 11, 2023, 21:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കൈക്കുഞ്ഞുമായി ചികിത്സ തേടി എത്തിയ യുവതിയെ അപമാനിക്കുകയും തളളി വീഴ്ത്തുകയും ചെയ്‌തെന്ന പരാതിയില്‍ തലശേരി സഹകരണ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ടൗണ്‍ പൊലീസ് കേസെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തിരുവങ്ങാട് കീഴന്തിമുക്കിലെ ഡോ. ദേവാനന്ദിനെതിരേയാണ് 354-ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കളോടൊപ്പം കൈ ക്കുഞ്ഞുമായി ചികിത്സ തേടി എത്തിയതായിരുന്നു യുവതി. എല്ലാ രോഗികളും പോയശേഷമാണ് യുവതിക്ക് കുഞ്ഞുമായി ഡോക്ടറുടെ വീട്ടിലെ ഒ പിയില്‍ കയറാന്‍ അനുമതി ലഭിച്ചത്.
യുവതിയോടൊപ്പം മാതാവ് കൂടി ഒ പിയിലേക്ക് കയറാന്‍ ശ്രമിച്ചതില്‍ ക്ഷുഭിതനായ ഡോക്ടര്‍ യുവതിയെ തള്ളി വീഴ്ത്തിയശേഷം ഒ പി അടച്ച് സ്ഥലം വിടുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയമായിട്ടുള്ള യുവതിക്ക് വീഴ്ചയില്‍ പരുക്കേല്‍ക്കുകയും തുടര്‍ന്ന് തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
പിന്നീട് ഇവര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. രോഗികള്‍ക്ക് നടുവിലേക്ക് ടോകന്‍ ഒന്നിച്ചെറിയുന്ന ശീലവും ഈ ഡോക്ടര്‍ക്കുണ്ടെന്നുള്ള ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു.
കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ അതി സാഹസികമായി നിലത്തു വീഴുന്ന ടോകന്‍ പെറുക്കി എടുക്കുന്നതും ഇവിടുത്തെ കാഴ്ചയാണെന്ന് ഇവിടെ ചികിത്സ തേടി എത്തുന്നവര്‍ പരാതിപ്പെടുന്നുണ്ട്.
Keywords: Abuse Case Against Doctor, Kannur, News, Police, Complaint, Kerala, Doctor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

