Complaint | 'കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനത്തില്‍വെച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം'; അധ്യാപകനെതിരെ കേസ്
Nov 19, 2022, 12:32 IST
കൊച്ചി: (www.kvartha.com) കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനത്തില്‍വെച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. പട്ടിമറ്റം സ്വദേശിയായ അധ്യാപകന്‍ കിരണിനെതിരെയാണ് തൃപ്പുണിത്തുറ പൊലീസ് പോക്സോ കേസ് രെജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞദിവസം നടന്ന സംഭവം സുഹൃത്തുക്കളോടാണ് പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ സ്‌കൂളിലെ കൗണ്‍സലറെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് അധ്യാപകന്‍ ഒളിവില്‍പോയിരിക്കുകയാണെന്നും ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Keywords: Abuse against plus one student, Pocso case registered against school Teacher, Kochi, News, Assault, Teacher, Complaint, Student, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.