Stray dogs missing | 20 ഓളം തെരുവ് നായ്ക്കളെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി; ചിലര്‍ ഭക്ഷണമാക്കിയോയെന്ന് സംശയം

 


കോലഞ്ചേരി: (www.kvartha.com) പട്ടിമറ്റത്ത് ഇരുപതോളം തെരുവ് നായ്ക്കളെ കാണാതായ സംഭവത്തില്‍ കുന്നത്തുനാട് പൊലീസ് അന്വേഷണം തുടങ്ങി. മൃഗസ്‌നേഹികളുടെ സംഘടനയായ 'അനിമല്‍ ലീഗല്‍ ഫോഴ്‌സ്' നല്‍കിയ പരാതിയിലാണ് അന്വേഷണം. ഹോടെലുകളിലും തെരുവുകളിലും ഉപേക്ഷിക്കുന്ന ഭക്ഷണം കഴിച്ച് വഴിയോരങ്ങളില്‍ ജീവിക്കുന്ന നായ്ക്കളെയാണ് കാണാതായത്. എറണാകുളം ജില്ലയിലെ ചില സ്ഥലങ്ങളില്‍ ആട്ടിറച്ചിയെന്ന പേരില്‍ പട്ടിയിറച്ചി വില്‍ക്കുന്നുവെന്ന ആരോപണം നേരത്തെ നിലനില്‍ക്കെയാണ് ഈ സംഭവം പുറത്തുവരുന്നത്.
               
Stray dogs missing | 20 ഓളം തെരുവ് നായ്ക്കളെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി; ചിലര്‍ ഭക്ഷണമാക്കിയോയെന്ന് സംശയം

അനിമല്‍ ലീഗല്‍ ഫോഴ്‌സ് നായകളെ കാണാതായതോടെ പ്രദേശത്ത് അന്വേഷണം നടത്തി. ഇതില്‍ കോട്ടായില്‍ കുടുംബക്ഷേത്രത്തിന് പിന്നിലെ റബര്‍ തോട്ടത്തില്‍നിന്ന് പ്രധാന റോഡിലേക്ക് കടക്കുന്ന വഴിയില്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ടുണ്ടാക്കിയ നിരവധി കുടുക്കുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. നായകളെ കൊല്ലാനായി നിര്‍മിച്ചതാണ് ഇവയെന്നാണ് ഇവര്‍ സംശയിക്കുന്നത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല

ചൊവ്വാഴ്ച രാത്രിയില്‍ കുടുക്കില്‍ വീണ നായ മരണവെപ്രാളത്തോടെ പിടയുന്നത് കണ്ട് സമീപത്തെ നിര്‍മാണം നടക്കുന്ന ഹോടെലില്‍ നിന്നുള്ള ജീവനക്കാര്‍ എത്തിയാണ് രക്ഷിച്ചത്. തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയിലാണ് സമീപത്ത് നിരവധി കുരുക്കുകള്‍ കണ്ടെത്തിയത്. അര്‍ധരാത്രിയില്‍ റബര്‍ തോട്ടത്തില്‍ ഹെഡ് ലൈറ്റുമായി ചിലര്‍ കറങ്ങിനടന്നത് ശ്രദ്ധയില്‍പെട്ടിരുന്നുവെന്ന് ഇവര്‍ വെളിപ്പെടുത്തി. മേഖലയിലെ ഏതാനും കംപനികളിലടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തി ജോലി ചെയ്യുന്നവരുണ്ട്. ഇവിടങ്ങളിലുള്ളവരുടെ ഇഷ്ടവിഭവമാണ് പട്ടിയിറച്ചി. ഇവരാണ് കൃത്യത്തിന് പിന്നിലെന്നും ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഭൂരിഭാഗം കുടുക്കുകളും എടുത്തി മാറ്റിയതായാണ് വിവരം.

Keywords:  Latest-News, Kerala, Top-Headlines, Ernakulam, Complaint, Dog, Animals, Missing, Police, Investigates, 20 stray dogs missing Pattimattath, About 20 stray dogs are reported missing in Pattimattath.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia