Died | ചികിത്സയിലായിരിക്കുമ്പോള്‍ കുടുംബത്തിന്റെ ആശങ്കകള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പങ്കുവെച്ച 12കാരി അഭിരാമിയുടെ അടുത്ത ബന്ധു കുഴഞ്ഞുവീണ് മരിച്ചു
Sep 5, 2022, 20:29 IST
ADVERTISEMENT
റാന്നി: (www.kvartha.com) പേ വിഷബാധയേറ്റ് മരിച്ച 12-കാരി അഭിരാമിയുടെ കുടുംബത്തില്‍ വീണ്ടും ഒരു ദുരന്തം. അഭിരാമി ചികിത്സയിലായിരിക്കുമ്പോള്‍ കുടുംബത്തിന്റെ ആശങ്കകള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പങ്കുവെച്ച കുട്ടിയുടെ അച്ഛന്റെ അമ്മാവന്‍ സോമന്‍ കുഴഞ്ഞു വീണു മരിച്ചു.
അഭിരാമിയുടെ അച്ഛന്‍ ഹരീഷിന്റെ അമ്മയുടെ സഹോദരനാണ്. ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ധനകാര്യ സ്ഥാപനത്തിലെത്തി മടങ്ങുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൈകിട്ട് അഞ്ചു മണിയോടെ മരണം സംഭവിച്ചു.
ശനിയാഴ്ച അഭിരാമിയുടെ ചികിത്സാ പിഴവുകള്‍ ചൂണ്ടിക്കാട്ടി സോമന്‍ ആശങ്കകള്‍ പങ്കുവെച്ചിരുന്നു. ചികിത്സയിലായിരുന്ന അഭിരാമി തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. അഭിരാമിക്ക് പേ വിഷബാധയേറ്റെന്ന സ്ഥിരീകരണവും വന്നിട്ടുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ആഗസ്ത് 13-ാം തിയതിയാണ് പാല്‍ വാങ്ങാന്‍ പോകുകയായിരുന്ന അഭിരാമിക്ക് നായയുടെ കടിയേറ്റത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിച്ചു.
ഏഴ് മുറിവുകളുണ്ടായിരുന്നു. കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ കണ്ണില്‍ മണ്ണുവാരിയിട്ട് കുട്ടിയെ രക്ഷിച്ചത്. കടിയേറ്റ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലും തുടര്‍ന്ന് പത്തനംതിട്ട ആശുപത്രിയിലും എത്തിച്ചു. ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിരാമിക്ക് ആദ്യ ഡോസ് വാക്സിനും ഹീമോഗ്ലോബിനും നല്‍കി. രണ്ടുദിവസത്തെ കിടത്തി ചികിത്സയ്ക്കുശേഷം 15-ന് വീട്ടിലേയ്ക്ക് അയച്ചു.
തുടര്‍ന്ന് മൂന്നാംദിവസവും ഏഴാംദിവസവും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പ്രതിരോധ കുത്തിവെയ്‌പെടുത്തു. ചികിത്സയും കുത്തിവെയ്പുകളും നടക്കുന്നതിനിടെയാണ് ശാരീരികപ്രശ്നങ്ങള്‍ ഉണ്ടായത്. പത്തനംതിട്ട ജെനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സകള്‍ നടത്തി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡികല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഈ ഘട്ടത്തില്‍ തന്നെ പേ വിഷബാധ സംശയിച്ചിരുന്നു. സമീപത്തെ രണ്ടു വളര്‍ത്തുനായ്ക്കളേയും നാല് പശുക്കളേയും അടക്കം ഈ നായ കടിച്ചിരുന്നു. എന്നാല്‍ അത്തരത്തിലുള്ള കാര്യങ്ങള്‍ പങ്കുവെച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഗൗരവമായ ഇടപെടലോ മതിയായ ചികിത്സയോ കുഞ്ഞിന് ലഭിച്ചില്ലെന്നാണ് മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുന്നത്. കോട്ടയം മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അഭിരാമി മരിക്കുന്നത്.
പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്‌സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നു. മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനിലെ ഹരീഷ് രജനി ദമ്പതികളുടെ മകളാണ് അഭിരാമി.
Keywords: Abhirami's relative dies of cardiac arrests, Pathanamthitta, News, Dead, Hospital, Treatment, Trending, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.