അഭിജിത് കൊല്ലം ആലപിച്ച ‘ഹൃദയത്തിൽ’ പൊതിഞ്ഞ പ്രണയഗീതം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി:(www.kvartha.com 03.09.2021) അഭിജിത് കൊല്ലം ആലപിച്ച ‘ഹൃദയത്തിൽ’ പൊതിഞ്ഞ പ്രണയഗീതം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ജോജി ജോൺസ് ആണ് പാട്ടിന് ഈണമൊരുക്കിയത്. റോബിൻ ഡാനിയൽ വരികള്‍ കുറിച്ചു. അഭിജിത്തിന്റെ സ്വരഭംഗിയിൽ  പുറത്തുവന്ന ഈ മനോഹര മെലഡി ഇതിനോടകം ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടിക്കഴിഞ്ഞു. 
Aster mims 04/11/2022
    
അഭിജിത് കൊല്ലം ആലപിച്ച  ‘ഹൃദയത്തിൽ’ പൊതിഞ്ഞ പ്രണയഗീതം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു

ഈ മനോഹര ഗാനത്തിന്റെ ദൃശ്യാവിഷ്കാരം സംവിധാനം ചെയ്തിരിക്കുന്നത് ഷോജി സെബാസ്റ്റ്യനാണ്. ഛായാ​ഗ്രഹണം അരുൺകുമാറും എഡിറ്റിംഗ് ബെൻ കാച്ചപ്പിള്ളിയും  നിർവഹിച്ചിരിക്കുന്നു. രാകേഷ് ബാബുവും സ്റ്റെഫിയുമാണ് അഭിനേതാക്കൾ.

ആൽബം പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ, മികച്ച ദൃശ്യാനുഭവവും പാട്ടിന്റെ സ്വരഭംഗിയും ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയിരുന്നു. ആർ എം  ക്രിയേഷൻസും  പോപ് മീഡിയും  ചേർന്നാണ് നിർമിച്ചത്.

Keywords:  News, Kerala, Kochi, Song, Top-Headlines, Music Director, Actor, Actress, കേരള വാര്‍ത്ത, Abhijit Kollam's 'Hridayathil' wrapped love song is gaining attention on social media
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia