SWISS-TOWER 24/07/2023

Poets | കവികളുടെ ഹൃദയമുള്ള ഭരണാധികാരികളാണ് നാടിന് ആവശ്യമെന്ന് അബ്ദുല്‍ സമദ് സമദാനി എം പി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) കവികളുടെ ഹൃദയമുള്ള ഭരണാധികാരികളാണ് നാടിന് ആവശ്യമെന്ന് ഡോ എം പി അബ്ദുല്‍ സമദ് സമദാനി എം പി. കണ്ണൂര്‍ കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ ദസറയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത് കവി ഹൃദയങ്ങളിലും അത് തകരുന്നത് രാഷ്ട്രീയക്കാരുടെ കൈകളിലുമാണ് എന്ന് പറയാറുണ്ട്.


Poets | കവികളുടെ ഹൃദയമുള്ള ഭരണാധികാരികളാണ് നാടിന് ആവശ്യമെന്ന് അബ്ദുല്‍ സമദ് സമദാനി എം പി

അപരന്റെ ഇഷ്ടം എന്റെ ഇഷ്ടമാകുന്നിടത്ത് യുദ്ധമുണ്ടാകില്ല. ലോകം മുഴുവന്‍ അമ്മമാരുടെയും കുട്ടികളുടെയും കൂട്ടവിലാപമാണ്. സമാധാനമില്ലാത്തിടത്ത് ഒരു പക്ഷി പോലും കൂട് കൂട്ടില്ല. എല്ലാം മറന്ന് മനുഷ്യത്വം മാത്രം ഓര്‍ക്കുക' എന്ന ഐന്‍സ്റ്റിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ഉത്സവങ്ങളും ആഘോഷങ്ങളും മനുഷ്യര്‍ക്ക് കൂടിയിരിക്കാന്‍ ഉള്ളതാണ്. കേരളത്തിന് മുഴുവന്‍ മാതൃകയായ നടപടിയാണ് കണ്ണൂര്‍ കോര്‍പറേഷന്‍ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, പ്രശസ്ത പിന്നണി ഗായിക സയനോര ഫിലിപ്പ്, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഐ എ എസ്, സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാര്‍ ഐപിഎസ് എന്നിവര്‍ മുഖ്യാതിഥികളായി. ഡെപ്യൂടി മേയര്‍ കെ ശബീന ടീചര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ടിജെ അരുണ്‍ കൈരളി ടി എം ഡി റീജ്യനല്‍ മാനേജര്‍ റാശിഫ്, കാനറ ബാങ്ക് സീനിയര്‍ മാനേജര്‍ ജിനോജ് പി, ദസറ ജോയിന്റ് ജെനറല്‍ കണ്‍വീനര്‍ വി സി നാരായണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വ പി ഇന്ദിര, സയ്യിദ് സിയാദ് തങ്ങള്‍, ശാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, ദിനകരന്‍ കൊമ്പിലാത്ത്, ദസറ കോഡിനേറ്റര്‍ കെ സി രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ഉപഹാര സമര്‍പ്പണവും സമ്മാനദാനവും നടത്തി. തുടര്‍ന്ന് ധ്വനി അജിത് അവതരിപ്പിച്ച ഭരതനാട്യം, കാപ്പാട് നടനം ഗ്രൂപ് അവതരിപ്പിച്ച നൃത്ത സമന്വയം, ധ്വനിരാജ്, ദ്യുതി രാജ് എന്നിവര്‍ അവതരിപ്പിച്ച ഭരതനാട്യം എന്നിവയ്ക്ക് ശേഷം പ്രശസ്ത പിന്നണിഗായകന്‍ അജയ് ഗോപാല്‍ നയിച്ച ഗാനമേളയും അരങ്ങേറി.

Keywords:  Abdul Samad Samadani MP says country needs rulers who have heart of poets, Kannur, News, Abdul Samad Samadani MP, Poets, Battle, Politician, Children, Mothers, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia