Secular India | മതേതര ഇന്‍ഡ്യയുടെ വീണ്ടെടുപ്പിന് പ്രവാസി സമൂഹം സുസജ്ജരാവണമെന്ന് അബ്ദുല്‍ കരീം ചേലേരി

 


കണ്ണൂര്‍: (KVARTHA) ഭരണഘടനാനുസൃതമായി രാജ്യം ജനാധിപത്യ മതേതര മൂല്യങ്ങളില്‍ ഊന്നി മുന്നോട്ട് പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് നമ്മുടെ മുന്നിലുള്ളതെന്നും മതേതര ഇന്‍ഡ്യയുടെ വീണ്ടെടുപ്പിന് നാടൊന്നാകെ കൈകോര്‍ക്കുമ്പോള്‍ പ്രവാസി സമൂഹവും സുസജ്ജരാവണമെന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുല്‍ കരീം ചേലേരി പ്രസ്താവിച്ചു.

Secular India | മതേതര ഇന്‍ഡ്യയുടെ വീണ്ടെടുപ്പിന് പ്രവാസി സമൂഹം സുസജ്ജരാവണമെന്ന് അബ്ദുല്‍ കരീം ചേലേരി
 

ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തേണ്ടത് അത്യാവശ്യമാണെന്നും സംഘ് പരിവാര ശക്തികള്‍ക്ക് കേരളം തീറെഴുതിക്കൊടുത്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റിയാസ് മൗലവിയുടെ ഘാതകരെ വെറുതെ വിട്ട കോടതി നടപടികള്‍ വ്യക്തമാക്കുന്നതെന്നും പിണറായി വിജയന്‍ സംഘ് പരിവാര ശക്തികളുടെ ഏജന്റായി മാറിയത് ഈ വിധിയിലൂടെ കൂടുതല്‍ വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

പ്രവാസി ലീഗ് കണ്ണൂര്‍ ജില്ലാ കമിറ്റി കണ്ണൂര്‍ ഹോടെല്‍ ഫിനാലെ ഇന്റര്‍നാഷനലില്‍ വെച്ച് നടത്തിയ എക്‌സിക്യൂടീവ് മീറ്റും ഇഫ്താര്‍ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി പി വി അബ്ദുല്ല അധ്യക്ഷത വഹിച്ചു. 

പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി അഹ് മദ്, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ ടി സഹദുല്ല, അഡ്വ. എസ് മുഹമ്മദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, കെ പി ത്വാഹിര്‍, മഹമൂദ്, എം പി മുഹമ്മദലി, ടി എ തങ്ങള്‍, ബി കെ അഹ് മദ്, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, എസ് ടി യു അഖിലേന്‍ഡ്യാ വൈസ് പ്രസിഡന്റ് എം എ കരീം, ജില്ലാ പ്രസിഡന്റ് അലിക്കുഞ്ഞി പന്നിയൂര്‍, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് അഡ്വ. അഹ് മദ് മാണിയൂര്‍, സെക്രടറി നസീര്‍ ചാലാട്, എം എസ് എഫ് ജില്ലാ സെക്രടറി റംശാദ്, സര്‍സയ്യിദ് അലൂമിനി അസോസിയേഷന്‍ ജെനറല്‍ സെക്രടറി വി കെ നിസാര്‍, കണ്ണൂര്‍ ബ്ലോക് പഞ്ചായത് മുന്‍ മെമ്പര്‍ കെ ഇ ശാദുലി, സി കെ പി മമ്മു, കെ സി കുഞ്ഞബ്ദുല്ല ഹാജി, നാസര്‍ കേളോത്ത്, ഇകെ ജലാലുദ്ദീന്‍, എം മൊയ്തീന്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു, ജില്ലാ ജെനറല്‍ സെക്രടറി യുപി അബ്ദുര്‍ റഹ് മാന്‍ സ്വാഗതവും കാദര്‍ മുണ്ടേരി നന്ദിയും പറഞ്ഞു.

Keywords: Abdul Karim Cheleri says expatriate community should be well prepared for the recovery of secular India, Kannur, News, Abdul Karim Cheleri, Expatriate Community, Politics, Criticism, Chief Minister, Pinarayi Vijayan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia