Kannur Airport | കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാന്‍ അനുവദിക്കില്ലെന്ന് അബ്ദുല്‍ കരീം ചേലേരി
Jun 14, 2023, 22:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചിറകരിഞ്ഞ് ഉത്തര മലബാറിന്റെ വികസനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര -കേരള സര്‍കാരുകളുടെ നയത്തിനെതിരെ മുസ്ലിം ലീഗ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുല്‍ കരീം ചേലേരി.
അതിനുള്ള ആദ്യപടിയാണ് വ്യാഴാഴ്ച നടക്കുന്ന എയര്‍പോര്‍ട് സംരക്ഷണ സംഗമമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ബാഫഖി തങ്ങള്‍ സൗധത്തില്‍ നടന്ന അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് നേതൃസംഗമം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് പി വി അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി സി പി റശീദ് സ്വാഗതം പറഞ്ഞു. ഇന്‍ഡ്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ഫന്‍ഡ് വിവരവുമായി ബന്ധപ്പെട്ട് പഞ്ചായത് മേഖലാ തലങ്ങളില്‍ ജൂണ്‍ 25നുള്ളില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ നടത്താനും 30 നകം ശാഖാതല കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.
മുസ്ലിം ലീഗ് ജില്ലാ കമിറ്റി പ്രസിദ്ധീകരിച്ച കെ വി മുഹമ്മദ് കുഞ്ഞി സാഹിബ് സ്മരണികയുടെ മണ്ഡലം തല വിതരണോദ് ഘാടനം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി എസ് ടി യു നേതാവ് കെ ഉമ്മറിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

ജില്ലാ സെക്രടറിയും മണ്ഡലം നിരീക്ഷകനുമായ മഹമൂദ് അള്ളാംകുളം ജില്ലാ കമിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി പി വമ്പന്‍, സെക്രടറി ബി കെ അഹ് മദ്, എന്‍ എ ഗഫൂര്‍, പി എം മുഹമ്മദ് കുഞ്ഞി ഹാജി, കെ വി ഹാരിസ്, സി കുഞ്ഞഹമ്മദ് ഹാജി, ടികെ ഹുസൈന്‍, കെപിഎ സലീം, ടി അബ്ദുല്‍ ജബ്ബാര്‍, ഇബ്രാഹിംകുട്ടി ഹാജി, സി കെ അബ്ദുല്‍ ഖാദര്‍, പി പി സുബൈര്‍, കെ ടി ഹാശിം, സിദ്ദീഖ് പുന്നക്കല്‍, യൂത് ലീഗ് ജില്ലാ സെക്രടറി കെ കെ ഷിനാജ്, സ്വതന്ത്ര കര്‍ഷകസംഘം ജില്ലാ ഭാരവാഹികളായ അഡ്വ. അഹ് മദ് മാണിയൂര്‍, പി പി മഹമൂദ്, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റംസീന റഊഫ്, വി കെ മുഹമ്മദലി, അശ്കര്‍ കണ്ണാടിപ്പറമ്പ്, പി മൈമൂനത്ത്, പി പി നദീറ, ഒകെ മൊയ്തീന്‍, സി എച് ഇസ്മാഈല്‍ ഹാജി, ബി അബ്ദുല്‍ കരീം, മഹമൂദ് ഹാജി കാട്ടാമ്പള്ളി, നസീര്‍ ചാലാട്, കെ അബ്ദുല്‍ ജലീല്‍ ഹാജി, ടി പി ശഹീദ്, പി വി മുഹമ്മദ് കുഞ്ഞി, എംടി മുഹമ്മദ്, ബശീര്‍ അഹ് മദ്, കെ പി ഹാരിസ്, സി പി ജലീല്‍ പ്രസംഗിച്ചു.
Keywords: Abdul Kareem Cheleri About Kannur Airport, Kannur, News, Politics, Abdul Kareem Cheleri , Kannur Airport, Muslim League, Protection, Meeting, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.