പള്ളി വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞ് ആശുപത്രി വിടുന്നു; അമ്മയെ കണ്ടെത്താനായില്ല

 


കോഴിക്കോട്: (www.kvartha.com 01.11.2019) കഴിഞ്ഞ ദിവസം പന്നിയങ്കര മാനാരി ഇസ്ലാഹി പള്ളി വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുഞ്ഞിനെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കോട്ടപ്പറമ്പ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യും. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടിയുടെ അടുത്ത് നേരിയ പഴുപ്പുള്ളതിന് ചികിത്സ തുടരുന്നുണ്ട്. ആരോഗ്യനിലയില്‍ മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

പള്ളി വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞ് ആശുപത്രി വിടുന്നു; അമ്മയെ കണ്ടെത്താനായില്ല

കുഞ്ഞിന്റെ ആരോഗ്യസ്ഥിതി നോക്കിയിട്ട് ഡിസ്ചാര്‍ജ് സമയത്ത് തുടര്‍ ചികിത്സ വേണൊയെന്ന് തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡിസ്ചാര്‍ജിനുശേഷം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിമുമ്പാകെ ഹാജരാക്കി പിന്നീട് സെയ്ന്റ് വിന്‍സണ്‍ ഹോമിലേക്ക് കുഞ്ഞിനെ മാറ്റും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പന്നിയങ്കരയിലെ പള്ളി വരാന്തയില്‍ നിന്ന് നാലുദിവസംമാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ലഭിച്ച് നാലുദിവസമായിട്ടും മാതാവിനെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. കുഞ്ഞിന്റെ ശരീരത്തില്‍ ആശുപത്രിയിലെ ടാഗ് ഉണ്ടായിരുന്നെങ്കിലും പ്രസവം നടന്ന ആശുപത്രി കണ്ടെത്താനായില്ല.

'ആശുപത്രികള്‍ കേന്ദ്രീകരിച്ച് വിവരശേഖരണം പുരോഗമിക്കുകയാണ്. കോഴിക്കോട് നഗരത്തിലെ സര്‍ക്കാര്‍, സര്‍ക്കാരിതര ആശുപത്രികളില്‍നിന്നും വിവരം ശേഖരിച്ചു. കോഴിക്കോടിന്റെ മറ്റുഭാഗങ്ങളില്‍നിന്നുള്ളതും മലപ്പുറത്തുനിന്നുള്ളതുമായ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് കേസനേഷിക്കുന്ന പന്നിയങ്കര എസ് ഐ സദാനന്ദന്‍ പറഞ്ഞു.

കഴിഞ്ഞദിവസം ഉപേക്ഷിക്കപ്പെട്ടനിലയില്‍ കുഞ്ഞിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദത്തെടുക്കാന്‍ താത്പര്യമുണ്ടെന്നറിയിച്ച് ഒട്ടേറെ പേരാണ് പോലീസ് സ്റ്റേഷനിലേക്കും ചൈല്‍ഡ് ലൈനിലേക്കും ഫോണ്‍ വിളിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Kozhikode, Masjid, Baby, Child Line, Police Station, SI, Mother, Hospital, Abandoned Baby Discharged from Hospital 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia