കണക്കില്‍ കമ്പ്യൂട്ടറിനെ തോല്‍പ്പിച്ച് കുരുന്നുകള്‍ വിസ്മയമായി

 


ADVERTISEMENT

കൊച്ചി : (www.kvartha.com 24.01.2018) കണക്കില്‍ കമ്പ്യൂട്ടറിനേയും കാല്‍ക്കുലേറ്ററിനേയും വെല്ലുവിളിച്ച് കുരുന്നുകള്‍ വിസ്മയമായി. ബ്രെയിനോ ബ്രെയിന്‍ 89-ാമത് റീജനല്‍ അബാക്കസ് കോമ്പറ്റീഷന്‍ ഫെസ്റ്റിവലിലാണ്, ബുദ്ധിശക്തിയുടെ കാര്യത്തില്‍ കുട്ടികള്‍ കമ്പ്യൂട്ടറിന് വെല്ലുവിളി ഉയര്‍ത്തിയത്.

എറണാകുളം, കാസര്‍ഗോഡ്, കോഴിക്കോട്, തൃശ്ശൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, കരുനാഗപ്പള്ളി, ചേര്‍ത്തല, തലയോലപറമ്പ്, പിറവം, കോലഞ്ചേരി, ആലുവ, പെരുമ്പാവൂര്‍, തേവര, വൈറ്റില എന്നീ സ്ഥലങ്ങളിലെ ബ്രെയിനോ ബ്രെയിന്‍ സെന്ററുകളില്‍ നിന്നായി 1000-ലേറെ കുട്ടികള്‍ മത്സരങ്ങളില്‍ മാറ്റുരച്ചു.

കണക്കില്‍ കമ്പ്യൂട്ടറിനെ തോല്‍പ്പിച്ച് കുരുന്നുകള്‍ വിസ്മയമായി


അഞ്ചുമുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായിരുന്നു മത്സരം. കുട്ടികളുടെ ഏകാഗ്രത, ആത്മവിശ്വാസം, ബുദ്ധിശക്തി, വേഗത, കൃത്യത, അച്ചടക്കം എന്നിവയാണ് അബാക്കസ് ഫെസ്റ്റിവലില്‍ പ്രധാനമായും പരീക്ഷിക്കപ്പെട്ടത്. മൂന്നു മിനിറ്റുകള്‍ക്കുള്ളില്‍ 75 കണക്കുകളില്‍ കൂട്ടലും കുറയ്ക്കലും ഹരിക്കലും ഗുണിക്കലും നടത്തി കുരുന്നുകള്‍ മത്സരശേഷിയില്‍ മികവു പ്രകടിപ്പിച്ചു.

പ്രായപരിധിയില്‍ ഒന്നും രണ്ടും വിഭാഗങ്ങളില്‍ കാല്‍ക്കുലേറ്ററിന്റെ പ്രാചീന രൂപമായ അബാക്കസ് ഉപയോഗിച്ചാണ് അവര്‍ ഞൊടിയിടയില്‍ കണക്കുകള്‍ ചെയ്തത്. മറ്റു വിഭാഗങ്ങളില്‍ മനസിലായിരുന്നു കുട്ടികള്‍ കൂട്ടലും കിഴിക്കലും ഗുണിക്കലും ഹരിക്കലും നടത്തിയത്.

ലൈവ് ഡെമോയിലാകട്ടെ കുട്ടികള്‍ അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവച്ചത്. പാടിയും നൃത്തം ചെയ്തും പന്തുകള്‍ അമ്മാനമാടിയും കൂട്ടലും കുറയ്ക്കലും സെക്കണ്ടുകള്‍ക്കുള്ളില്‍ ചെയ്ത് ഫലം കണ്ടെത്തിയതും വിസ്മയമായി.

ബ്രെയിനോ ബ്രെയിന്‍ കിഡ്‌സ് അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ അരുള്‍ സുബ്രഹ്മണ്യം, ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.

മാനേജര്‍ വി എല്‍ സാജന്‍, ബ്രെയിനോ ബ്രെയിന്‍ കേരള കോ-ഓര്‍ഡിനേറ്റര്‍മാരായ സിജി സന്തോഷ്, സന്തോഷ് തങ്കച്ചന്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. വിവിധ മത്സരങ്ങളില്‍ 150 പേര്‍ ചാമ്പ്യന്മാരായി. 250 പേര്‍ സ്വര്‍ണമെഡലും 250 പേര്‍ വെള്ളി മെഡലും നേടി. കുട്ടികളുടെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററായ ബ്രെയിനോ ബ്രെയിന്‍ കിഡ്‌സ് അക്കാദമിക്ക് 35 രാജ്യങ്ങളിലായി 950 സെന്ററുകള്‍ ഉണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Ernakulam, Kerala, News, Competition, Festival, Kasaragod, Kozikode, Kottayam, Student,  Abacus competition held at kochi

< !- START disable copy paste -->

< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia