തനിക്കും ഭാര്യയ്ക്കുമെതിരെയുള്ള കൊക്കെയിന്‍ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്ന് ആഷിഖ് അബു

 


കൊച്ചി: (www.kvartha.com 06/02/2015) രാഷ്ട്രീയ പകപോക്കലാണ് തനിക്കും ഭാര്യയ്ക്കുമെതിരെയുള്ള കൊക്കെയിന്‍ ആരോപണത്തിന് പിന്നിലെന്ന് സംവിധായകന്‍ ആഷിഖ് അബു. തന്റെ വ്യക്തിപരവും രാഷ്ട്രീയവുമായ നിലപാടുകളില്‍ പലര്‍ക്കും എതിപ്പുണ്ടെന്നും ആഷിഖ് വ്യക്തമാക്കി.

കൊക്കൈന്‍ കേസില്‍ തനിക്കെതിരെയുള്ള ഏതന്വേഷണവും നേരിടാന്‍ തയാറാണ്. കേസില്‍ തന്നെയും റിമയെയും ഫഹദ് ഫാസിലിനെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയെന്ന വാര്‍ത്ത പുറത്തുവന്നത് കേരള പോലീസിന്റെ അറിവോടെ അല്ലെന്നും മറിച്ച്  മാധ്യമ സൃഷ്ടി മാത്രമാണെന്നും  പോലീസ് വെളിപെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ആഷിഖ് പറഞ്ഞു.

ഫേസ്ബുക്ക് പേജിലൂടെയാണ് ആഷിഖ് ഇക്കാര്യം വ്യക്തമാക്കിയത്. ആഷിക് അബു, ഭാര്യ റിമ കല്ലിങ്കല്‍, നടന്‍ ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് കൊക്കെയ്ന്‍ കേസുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള  വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിനെതിരെയാണ് രൂക്ഷവിമര്‍ശവുമായി ആഷിഖ് അബു രംഗത്തെത്തിയത്.
തനിക്കും ഭാര്യയ്ക്കുമെതിരെയുള്ള കൊക്കെയിന്‍ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്ന് ആഷിഖ് അബു
ചാരക്കേസില്‍ വ്യാജവാര്‍ത്ത എഴുതി കേരളത്തിലെ മാധ്യമങ്ങള്‍ ജീവിതം നശിപ്പിച്ച നമ്പി നാരായാണനും ആഷികിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മാനനഷ്ട കേസില്‍ ലഭിക്കുന്ന പണം നമ്പി നാരായണ് നല്‍കുമെന്നാണ് ആഷിക് പറയുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കാസര്‍കോടു നിന്നുള്ള പ്രവര്‍ത്തകരും
Keywords:  Aashiq Abu reacts to the reports alleging that he has cocaine casse, Kochi, Police, Allegation, Police, Media, Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia