Aam Aadmi Party | ലോക് സഭാ തിരഞ്ഞെടുപ്പില്‍ മന:സാക്ഷി വോടെന്ന് ആം ആദ്മി പാര്‍ടി; യുഡിഎഫിന് പ്രത്യേകമായി പിന്തുണയില്ല; ഇന്‍ഡ്യാ മുന്നണിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനോടും സിപിഎമിനുമൊപ്പം നിന്ന് പോരാടുമെന്ന് നേതാക്കള്‍
Apr 17, 2024, 13:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കേരളത്തില്‍ ആം ആദ്മി പാര്‍ടി മന:സാക്ഷി വോടുചെയ്യുമെന്ന് സംസ്ഥാന ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്‍ഡ്യാ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനുള്ള നിലപാടാണ് ആപ് സ്വീകരിക്കുക. ബിജെപിയെ തോല്‍പ്പിക്കുകയെന്നതും ഇന്‍ഡ്യാ മുന്നണിയെ കരുത്തുറ്റതാക്കാമെന്നതുമാണ് ലക്ഷ്യം.
എന്നാല്‍ ഇതു യുഡിഎഫിന് പിന്തുണയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും നേതാക്കള്‍ പറഞ്ഞു. ആം ആദ്മി പാര്‍ടി കണ്‍വീനര്‍ അരവിന്ദ് കേജ് രിവാളിനെയും പാര്‍ടി നേതാക്കളെയും അന്യായമായി ജയിലില്‍ അടച്ചിട്ടതിനെതിരെയും പ്രതിപക്ഷ പാര്‍ടികളെ വേട്ടയാടുന്നതിനെതിരെയുമായി ആം ആദ്മി പാര്‍ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധ സമ്മേളനം നടക്കും.
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ വൈകുന്നേരം 4.30 ന് വിനോദ് മാത്യു വില്‍സന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ അഞ്ഞുറോളം ജനാധിപത്യ വിശ്വാസികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ആപ് സംസ്ഥാന നേതാക്കളായ അജി കൊളോണിയ, ജയദേവന്‍, ടിടി സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു.
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ വൈകുന്നേരം 4.30 ന് വിനോദ് മാത്യു വില്‍സന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ അഞ്ഞുറോളം ജനാധിപത്യ വിശ്വാസികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ആപ് സംസ്ഥാന നേതാക്കളായ അജി കൊളോണിയ, ജയദേവന്‍, ടിടി സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Aam Aadmi Party voted conscientiously in the Lok Sabha elections, Kannur, News, Aam Aadmi Party, Lok Sabha Election, Vote, Candidate, Politics, Press Meet, Congress, CPM, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

