ആം ആദ്മിയുടെ ഓഫീസ് കേരളത്തിലും

 


കൊച്ചി : ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വലവിജയം കരസ്ഥമാക്കിയ  ആം ആദ്മി പാര്‍ട്ടി (എഎപി) ക്ക് കേരളത്തിലും ഓഫീസ് തുറന്നു. ശനിയാഴ്ച മുതലാണ് എ.എ.പിയുടെ സംസ്ഥാന സമിതി ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചത്.

എറണാകുളം എംജി റോഡില്‍ ഷേണായീസ് തിയറ്ററിനു സമീപത്ത് രാവിലെ 10.30ന് ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. പ്രവര്‍ത്തനം തുടങ്ങിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ അപേക്ഷയും  സ്വീകരിച്ചു തുടങ്ങിയെന്ന് പാര്‍ട്ടി വക്താവ് കെ.പി. രതീഷ് അറിയിച്ചു.

അപേക്ഷിക്കുന്നവര്‍  www.aamaadmiparty.org എന്ന വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിച്ച ശേഷം അപേക്ഷകള്‍ ഗാസിയാബാദ് കൗശാംബി ഓഫിസിലേക്കു തപാലിലോ സ്‌കാന്‍ ചെയ്ത കോപ്പി ഇ-മെയിലായോ അയയ്ക്കണം. കേരള ഘടകം ഹെല്‍പ്‌ലൈന്‍: 94958 00939.

ആം ആദ്മിയുടെ ഓഫീസ് കേരളത്തിലും

അതേസമയം കേരളത്തിലെ പല പ്രമുഖരും ആം ആദ്മിയിലേക്ക്
ചേക്കേറുന്നതായാണ് വിവരം. പ്രമുഖ എഴുത്തുകാരി സാറാ ജോസഫും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി പാര്‍ട്ടിയുടെ മുന്നേറ്റം നിരീക്ഷിച്ചു പഠിച്ചതിനുശേഷമാണ് ആം ആദ്മിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും പരിവര്‍ത്തന്‍ മുന്നേറ്റം മുതല്‍ കെജരിവാളിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും സാറാ ജോസഫ് വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
വിവാഹം ക്ഷണിച്ച് വീട്ടില്‍ മടങ്ങിയെത്തിയ ഗള്‍ഫുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

Keywords:  Aam Aadmi office open in Kerala, Kochi, Ernakulam, Lok Sabha, Election, Study, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia