SWISS-TOWER 24/07/2023

AA Rahim | 'ആ എംഎൽഎ ഇദ്ദേഹമാണ്'; അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഘപരിവാറിന് പണം സംഭാവന നൽകിയ കേരളത്തിലെ കോൺഗ്രസ് ജനപ്രതിനിധി ആരാണെന്ന് വെളിപ്പെടുത്തി എഎ റഹീം എംപി; ഇത് ചാനൽ ചർചയുടെ ബാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഞായറാഴ്ച റിപോർടർ ടിവിയിൽ നടന്ന ചർചയ്ക്കിടെ ആലപ്പുഴയിലെ ഒരു മുതിർന്ന കോൺഗ്രസ് നേതാവും, ഒരു എംഎൽഎയും കേരളത്തിൽ സംഘ്പരിവാറുകാർക്ക് രാമക്ഷേത്ര നിർമാണത്തിന് പണം നൽകിയിരുന്നുവെന്ന് ഡിവൈഎഫ്ഐ അഖിലേൻഡ്യ പ്രസിഡന്റ് എ എ റഹീം എംപി ആരോപിച്ചിരുന്നു. എന്നാൽ, ചർചയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് പഴകുളം മധു ഇത് നിഷേധിക്കുകയും എംഎൽഎയുടെ പേര് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

AA Rahim | 'ആ എംഎൽഎ ഇദ്ദേഹമാണ്'; അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഘപരിവാറിന് പണം സംഭാവന നൽകിയ കേരളത്തിലെ കോൺഗ്രസ് ജനപ്രതിനിധി ആരാണെന്ന് വെളിപ്പെടുത്തി എഎ റഹീം എംപി; ഇത് ചാനൽ ചർചയുടെ ബാക്കി

പേരിനെ സംബന്ധിച്ച് അവ്യക്തതയുണ്ടെന്നും സാമൂഹ്യമാധ്യമത്തിലൂടെ തുടർന്ന് വ്യക്തത വരുത്താമെന്നുമായിരുന്നു ഇതിനോട് എ എ റഹീമിന്റെ പ്രതികരണം. ഇപ്പോൾ ആ എംഎൽഎ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എ എ റഹീം. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഘപരിവാറിന് പണം സംഭാവന ചെയ്ത കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയാണെന്ന് ഫേസ്‌ബുകിൽ അദ്ദേഹം കുറിച്ചു. കൂടെ ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ബാബരി മസ്ജിദ് തകർക്കുമ്പോൾ കേന്ദ്രത്തിലെ കോൺഗ്രസ് സർകാർ പുലർത്തിയത് മാപ്പർഹിക്കാത്ത മൗനമായിരുന്നുവെന്നും റഹീം കുറ്റപ്പെടുത്തി. ഇപ്പാൾ അവിടെ രാമക്ഷേത്രം പണി തുടങ്ങിയപ്പോൾ ആർഎസ്എസിനൊപ്പം ചേർന്ന് രാജ്യത്ത് പലയിടത്തും ആഹ്ലാദാരവത്തോടെ കോൺഗ്രസ് നേതാക്കൾ രംഗത്തു വന്നതും ഇൻഡ്യ കണ്ടതാണ്. കേരളത്തിൽ ഇങ്ങനെ പെരുമാറിയ ഈ കോൺഗ്രസ് നേതാക്കളോട് നാളിതുവരെ ഒരു വിശദീകരണം പോലും കെപിസിസി നേതൃത്വം ചോദിച്ചിട്ടില്ല എന്നതും വളരെ പ്രസക്തമാണെന്നും റഹീം കൂട്ടിച്ചേർത്തു.

എ എ റഹീമിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:



Keywords: News, Kerala, Thiruvananthapuram, AA Rahim MP, Ram Temple, DYFI, Congress, Channel Debate,  AA Rahim MP revealed that who donated money to Ram temple.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia