പ്രകൃതിദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് പദവിക്ക് ചേര്‍ന്നതല്ല, രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രിമാര്‍ നേരിട്ട് നേതൃത്വം നല്‍കി, അവിടെങ്ങും പരാതിക്കാരനായ നേതാവിനെ കണ്ടില്ല; എന്തു പ്രശ്‌നമുണ്ടായാലും മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതാണ് സതീശന്റെ ശൈലിയെന്നും എ വിജയരാഘവന്‍
Oct 21, 2021, 16:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 21.10.2021) പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം ആക്ടിങ് സെക്രടെറി എ വിജയരാഘവന്‍. മഴയെ തുടര്‍ന്നുണ്ടായ ദുരിതബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.
എന്നാല്‍ സതീശന്‍ പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം. പ്രകൃതിദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് പദവിക്ക് ചേര്‍ന്നതല്ലെന്ന് പറഞ്ഞ അദ്ദേഹം രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രിമാര്‍ നേരിട്ട് നേതൃത്വം നല്‍കിയെന്നും വ്യക്തമാക്കി. എന്നാല്‍ അവിടെങ്ങും പ്രതിപക്ഷ നേതാവിനെ കണ്ടില്ല. എന്തു പ്രശ്‌നമുണ്ടായാലും മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതാണ് സതീശന്റെ ശൈലിയെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് മഴക്കെടുതി മുന്നറിയിപ്പുകള്‍ വൈകിയെന്നും സതീശന്‍ ആരോപിച്ചിരുന്നു. മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. വിമര്‍ശിച്ചാല്‍ ദേശദ്രോഹിയെന്ന് പറയുന്ന മോദിയുടെ നിലപാടാണ് മുഖ്യമന്ത്രിയുടേത്. തുടര്‍ച്ചയായ നാലാംവര്‍ഷവും പ്രളയ മുന്നൊരുക്കങ്ങളിലെ വീഴ്ച ആരുടെ കുറ്റമാണെന്നും സതീശന്‍ ചോദിച്ചിരുന്നു.
Keywords: A Vijayaraghavan slams VD Satheesan, Thiruvananthapuram, News, Chief Minister, Pinarayi vijayan, Criticism, Politics, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

