കുപ്രചാരണങ്ങളെ മറികടക്കാന്‍ ജനം കരുത്തുനല്‍കി, തെരഞ്ഞെടുപ്പില്‍ നേടിയത് ചരിത്ര വിജയം; മേയ് 7ന് വിജയദിനമായി ആചരിക്കും, വീടുകളില്‍ ദീപശിഖകള്‍ തെളിയിച്ച് വിജയം ആഘോഷിക്കുമെന്നും എ വിജയരാഘവന്‍
May 4, 2021, 17:29 IST
തിരുവനന്തപുരം: (www.kvartha.com 04.05.2021) നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നേടിയത് ചരിത്ര വിജയമെന്ന് സംസ്ഥാന സെക്രടറി എ വിജയരാഘവന്‍. മേയ് ഏഴിന് വിജയദിനമായി ആചരിക്കുമെന്നും വീടുകളില്‍ ദീപശിഖകള്‍ തെളിയിച്ച് വിജയം ആഘോഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രകടന പത്രികയിലെ മുഴുവന്‍ ഉറപ്പുകളും പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം വര്‍ധിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. ബിജെപി വോടുകള്‍ വാങ്ങിയിട്ടും യുഡിഎഫ് തകര്‍ന്നടിഞ്ഞു. ബിജെപിക്കെതിരായ മതനിരപേക്ഷ ചേരിക്ക് ഈ വിജയം ശക്തി പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: A Vijayaraghavan on LDF's massive victory, Thiruvananthapuram, News, Politics, CPM, Assembly-Election-2021, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.