കടലില്‍ നിന്ന് വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഒഴുകിയെത്തിയ മാലിന്യങ്ങള്‍ക്കൊപ്പം ഉഗ്രവിഷമുള്ള അണലിയും; സുരക്ഷാ ജീവനക്കാരന്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 


വടകര: (www.kvartha.com 19.05.2021) ടൗടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രക്ഷുബ്ധമായ കടലില്‍ നിന്ന് സാന്‍ഡ് ബാങ്ക്‌സ് വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഒഴുകിയെത്തിയ മാലിന്യങ്ങള്‍ക്കൊപ്പം ഉഗ്രവിഷമുള്ള അണലിയും. രണ്ട് ദിവസങ്ങളിലായി പുഴയും കടലും ചേരുന്ന ഭാഗത്തു കൂടെ സാന്‍ഡ് ബാങ്ക്‌സിലേക്ക് വന്‍ തോതില്‍ മാലിന്യം അടിഞ്ഞു കൂടിയിരുന്നു. ഇതിനൊപ്പമാണ് കഴിഞ്ഞദിവസം അണലിയെ കണ്ടത്.

കടലില്‍ നിന്ന് വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഒഴുകിയെത്തിയ മാലിന്യങ്ങള്‍ക്കൊപ്പം ഉഗ്രവിഷമുള്ള അണലിയും; സുരക്ഷാ ജീവനക്കാരന്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇവിടെയുള്ള സുരക്ഷാ ജീവനക്കാരന്‍ തല നാരിഴയ്ക്കാണ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. പിന്നീട് പാമ്പ് പുഴയിലേക്കു തന്നെ പോയി. പ്ലാസ്റ്റിക്, തെര്‍മോകോള്‍, വിറക്, തൊണ്ട്, ചെരിപ്പ്, ബാഗ് തുടങ്ങിയവ കൊണ്ട് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കട്ട പാകിയ സ്ഥലം മുഴുവന്‍ മാലിന്യം നിറഞ്ഞു കിടക്കുകയാണ്. ഇവയില്‍ കുറെ ഹരിയാലി ഹരിത കര്‍മസേന നീക്കിയെങ്കിലും ഏറെ ഭാഗത്തും മാലിന്യം ബാക്കിയാണ്. ഇവ നീക്കണമെങ്കില്‍ വലിയ മനുഷ്യാധ്വാനം തന്നെ വേണ്ടി വരും.

Keywords:  A venomous snake with the waste that flows into the tourist center from the sea, Vadakara, News, Local News, Snake, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia