സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരണത്തിനു കീഴടങ്ങി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബത്തേരി: (www.kvartha.com 07.05.2021) ആളൊഴിഞ്ഞ ഷെഡില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരണത്തിനു കീഴടങ്ങി. ബത്തേരി കാരക്കണ്ടി ചപ്പങ്ങല്‍ ജലീല്‍ - സുല്‍ഫത്ത് ദമ്പതികളുടെ മകന്‍ ഫെബിന്‍ ഫിറോസ് (14) ആണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരണത്തിനു കീഴടങ്ങി
Aster mims 04/11/2022 സ്‌ഫോടനത്തില്‍ പരിക്കേറ്റ ബത്തേരി കോട്ടക്കുന്ന് സ്വദേശി മുരളി (16), പാലക്കാട് മാങ്കുറിശി സ്വദേശി മുഹമ്മദ് അജ്മല്‍ (14) എന്നീ കുട്ടികള്‍ കഴിഞ്ഞ ഏപ്രില്‍ 26നു മരിച്ചിരുന്നു. ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിക്കു സമീപം ആളൊഴിഞ്ഞ ഷെഡില്‍ കഴിഞ്ഞ ഏപ്രില്‍ 22നാണ് അപകടമുണ്ടായത്. പ്രദേശത്തു കളിക്കാനെത്തിയതായിരുന്നു കുട്ടികള്‍. മുഹമ്മദ് അജ്മല്‍ കോട്ടക്കുന്നിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു.

Keywords:  A third child, who was being treated for explosives, also died Bathery Crackers Accident, Wayanad, News, Local News, Hospital, Treatment, Dead, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script