Analysis | വീട് വെയ്ക്കാൻ സ്ഥലം വിട്ടുകൊടുത്താൽ ആരാണ് പറ്റിക്കപ്പെടുന്നത്, കൊടുത്തവനോ അതോ വാങ്ങിയവനോ? ഇതിനിടയിൽ ഒരാൾ ബുദ്ധിമാനുമാകും!

 
Analysis

Photo Credit: PRD Wayanad

ദുരന്തത്തിൽപ്പെട്ടവർക്കും രക്ഷാപ്രവർത്തനം ചെയ്യുന്നവർക്കും ഒക്കെ ഭക്ഷണവും വെള്ളവും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുകൊടുക്കാൻ മുൻ കൈ എടുത്തവർ നിരവധിയാണ്. കൈ അയച്ച് സാമ്പത്തിക സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും അല്ലാതെയുമായി നൽകാമെന്ന് ഏറ്റവരും ധാരാളം

സോണിച്ചൻ ജോസഫ്

(KVARTHA) വയനാട്ടിൽ ചൂരമലയിലുണ്ടായ ഉരുൾപൊട്ടലിൽ കൂടപ്പിറപ്പുകളെയും മാതാപിതാക്കളെയും മക്കളെയും ഒക്കെ നഷ്ടപ്പെട്ടവർ നിരവധിയാണ്. അവരുടെ ദു:ഖമൊന്നും അടുത്തെങ്ങും തോരുമെന്ന് തോന്നുന്നില്ല. ഒന്ന് കയറി കിടക്കാൻ ഒരു വീട് പോലുമില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ പലരും. കൃഷി സ്ഥലങ്ങൾ പോലും നഷ്ടപ്പെട്ടിരിക്കുന്നു. ഉപജീവനത്തിനായി കൃഷിയെ ആശ്രയിച്ചു കഴിഞ്ഞവർ നിരവധിയാണ്. സ്വന്തം വീടും കൃഷി സ്ഥലവും തിരിച്ചറിയാൻ പറ്റാത്ത നിലയിലാണ് ദുരന്തമുഖത്ത് ജീവിതം വീണ്ടെടുത്തവരുടെ ഇന്നത്തെ അവസ്ഥ. 

Analysis

എന്തായാലും ഈ ദുരന്തത്തിൽ അതിന് ഇരയായവർക്കൊപ്പം കേരള ജനത ജാതി, മത രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി നിന്നത് ലോകത്തിന് തന്നെ ഒരു മാതൃകയാണ്. ദുരന്തത്തിൽപ്പെട്ടവർക്കും രക്ഷാപ്രവർത്തനം ചെയ്യുന്നവർക്കും ഒക്കെ ഭക്ഷണവും വെള്ളവും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുകൊടുക്കാൻ മുൻ കൈ എടുത്തവർ നിരവധിയാണ്. കൈ അയച്ച് സാമ്പത്തിക സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും അല്ലാതെയുമായി നൽകാമെന്ന് ഏറ്റവരും ധാരാളം. കൂടാതെ വീടില്ലാത്തവർക്ക് അവിടെ ഏക്കറു കണക്കിന് സ്ഥലമുള്ളവർ അതിൻ്റെ കുറച്ചു ഭാഗം നൽകാമെന്നും പറഞ്ഞ് രംഗത്തു വന്നത് അഭിനന്ദനീയമായ കാര്യം തന്നെയാണ്. 

ഒരു കൂട്ടം സഹോദരന്മാർ 150 ഏക്കർ സ്ഥലമാണ് ഇതിനായി വിട്ടുകൊടുക്കാമെന്നാണ് ഏറ്റിരിക്കുന്നത്. അതിനെ സന്തോഷത്തോടെയാണ് എല്ലാവരും കാണുന്നത്. അതിൽ സ്ഥലം കൊടുക്കാമെന്നേറ്റവരുടെ നല്ല മനസ്സിനെ ഒരുകൂട്ടം ആളുകൾ ഒരുവശത്ത് കാണുമ്പോൾ അതിൽ ഒരു ദുരൂഹത ചിന്തിക്കുന്നവരും കുറവല്ല. മൂന്ന് പേർ അടങ്ങുന്ന ഒരു കുടുംബത്തിലെ സഹോദരന്മാർ ചേർന്ന് വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെയ്ക്കാൻ 150 ഏക്കർ ഭൂമി വിട്ടുകൊടുക്കുമെന്ന് പ്രഖ്യാപിച്ച വാർത്ത വന്നതിന് പിന്നാലെ ഒരാൾ ഇത് സംബന്ധിച്ച് ഇട്ട പോസ്റ്റാണ് ശ്രദ്ധയാകർഷിക്കുന്നത്. 

കുറിപ്പിൽ പറയുന്നത്:

'എനിക്ക് വയനാട്ടിൽ 1000 ഏക്ക൪ തരിശുഭൂമിയുണ്ട്. വലിയവിലയൊന്നും കിട്ടില്ല. കൂടിയാൽ സെന്റിന് ഒരു 7000 രൂപ. ആരും വാങ്ങാൻ തയ്യാറായി മുന്നോട്ടുവരുന്നതുമില്ല. അങ്ങനെ ഇരിക്കുമ്പോഴാണ്  വയനാട്ടിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. എന്റെ ഉളളിൽകിടന്ന കുരുട്ട് ബുദ്ധി ഉണ൪ന്നു. സ്വന്തമായി ചാനലുളള ഞാ൯ ഒരു പ്രസ് മീറ്റ് വിളിച്ച് ഒരു പ്രഖ്യാപനമങ്ങു നടത്തി. വയനാട്ടിൽ വീട് നഷ്ട്ടപ്പെട്ടവ൪ക്ക് ഞാ൯ 150 ഏക്ക൪ വസ്തു ദാനംചെയ്യും. ഇന്നലെ വരെ ഞാ൯ ജനങ്ങളുടെ മുന്നിൽ ഒരു കാട്ടുകളളനായിരുന്നു. പക്ഷെ എന്റെ ഈ പ്രഖ്യാപനം വന്നതോടെ ഇന്ന് ഞാ൯ അവ൪ക്ക്  ദൈവമാണ്, പുണ്യാളനായി, ഹരിചന്ദ്രനായി. 

ഇനി നമുക്ക് കാര്യത്തിലേക്കുവരാം. വിലയില്ലാതെ കിടന്ന 100 ഏക്കറിൽ വീട് നഷ്ടപ്പെട്ട ജനങ്ങൾക്കുവേണ്ടി  ഫ്ലാറ്റുകൾ ഉയരും.  ജനങ്ങൾ തിങ്ങിപാ൪ക്കുന്ന സ്ഥലത്ത് ഹോസ്പിറ്റലുകൾ, സ്‌കൂളുകൾ, ഷോപ്പിംഗ് മാളുകൾ, തീയേറ്ററുകൾ, ബാങ്കുകൾ, ആരാധനാലയങ്ങൾ അങ്ങനെ 100 ഏക്ക൪ ടൗൺഷിപ്പാകും. അവിടെയുളള സ്ഥാപനങ്ങളുടെ കോടികൾ വാടക എന്റെ പോക്കറ്റിൽ വീഴും, ടൗൺഷിപ്പിനോട് ചേ൪ന്നുകിടക്കുന്ന ബാക്കി എന്റെ 100 ഏക്ക൪ വസ്തുവിന്റെ വില കുതിച്ച് ഉയരും എപ്പടി? അപ്പടി! ഇന്നലെ വരെ കാട്ടുകളളാ  എന്നുവിളിച്ച ജനങ്ങളെ കൊണ്ട് എന്നെ ദൈവം എന്നു വിളിപ്പിച്ച ഞാനല്ലെ യഥാ൪ത്ഥ ബുദ്ധിമാ൯. പ്രബുദ്ധമലയാളികളെ പറ്റിക്കാ൯ എളുപ്പമാണ്, കൂട്ടിന് സ൪ക്കാ൪ കൂടെയുണ്ടെങ്കിൽ'.

നന്മയും തിന്മയും

ഇതാണ് ആ പോസ്റ്റ്. വലിയ കുരിട്ടു ബുദ്ധിയുള്ളയാൾ തന്നെ ഇത് എഴുതിയെന്ന് വേണം പറയാൻ. ഇതിൽ എത്രമാത്രം യാഥാർത്ഥ്യമുണ്ടെന്ന് പറയാൻ പ്രയാസമാണ്. ഇത് എഴുതിയവരുടെ ചിന്തയിൽ നിന്ന് നോക്കുമ്പോൾ ശരിയായിരിക്കാം. അതുകൊണ്ട് അവരെ കുറ്റം പറയാനും കഴിയില്ല. ഇവിടെ എന്ത് സംഭവിച്ചാലും കേരളത്തിൻ്റെ അവസ്ഥയാണ് ഈ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്നത്. എന്തിനും ഏതിനും മുതലെടുപ്പ് മാത്രം ചിന്തിക്കുന്ന ഒരു വിചിത്ര സ്വഭാവം ഒരു പക്ഷേ, മലയാളിക്ക് മാത്രമേ കാണൂ. ലോകത്ത് എവിടെ ചെന്നാലും മലയാളിയെന്നും അങ്ങനെയാണ് താനും. എന്തായാലും ഇതിലെ നന്മയും തിന്മയും നിങ്ങൾ തന്നെ വേർതിരിച്ചെടുക്കുക. ആ ഭാഗം നിങ്ങൾക്ക് വിട്ടുനൽകുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia