Tragedy | പെട്ടിപ്പാലം സമരത്തിലൂടെ ശ്രദ്ധേയായ വിദ്യാർഥിനി ട്രെയിൻതട്ടി മരിച്ച നിലയില്‍


● പുന്നോൽ പെട്ടിപ്പാലം സമര നായിക ഇസ്സ മരിച്ചു
● പുലർച്ചെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
● പെട്ടിപ്പാലം സമരത്തിൽ പൊലീസ് ആക്രമിച്ചിരുന്നു
ന്യൂമാഹി: (KVARTHA) പുന്നോൽ പെട്ടിപ്പാലം മാലിന്യ സമരത്തിലൂടെ ജനശ്രദ്ധ നേടിയ പെണ്‍കുട്ടി ഇസ്സയുടെ മരണം നാടിനെ നടുക്കി. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂള്‍ വിളയാങ്കോട് ഇബ്നുഹൈത്തം അക്കാദമി വിദ്യാർഥിനിയായ ഇസ്സയെ (17) പുലർച്ചെ പുന്നോൽ ഹോട്ടൽ കോരൻസിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പുന്നോൽ കുറിച്ചിയിൽ പി.എം. അബ്ദുന്നാസർ -മൈമൂന (ഉമ്മുല്ല) ദമ്പതികളുടെ മകളാണ് ഇസ്സ. 2013-ൽ നടന്ന പെട്ടിപ്പാലം മാലിന്യ സമരത്തിൽ അന്ന് ആറു വയസ്സുകാരിയായിരുന്ന ഇസ്സ കുടുംബസമേതം പങ്കെടുത്തിരുന്നു. സമരത്തിനിടെ പൊലീസ് ലാത്തി കൊണ്ട് ഇസ്സയുടെ വയറ്റിൽ കുത്തിയ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.
കേസന്വേഷണം പുരോഗമിക്കുന്നതിനാൽ മരണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സഹോദരങ്ങള്‍: ഇഫ്തിഖാർ, ഇഫ്രത്ത് ജഹാൻ, ഇർഫാന (ദുബായ്).
#Isha #Pettipalam #Kerala #protest #tragedy #RIP #justiceforisha #socialjustice