Private Secretary | മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രടറി സ്ഥാനത്ത് നിന്ന് മുന്‍ എംപി എ സമ്പത്തിനെ നീക്കി
Nov 8, 2023, 21:08 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രടറി സ്ഥാനത്ത് നിന്ന് മുന്‍ എംപി എ സമ്പത്തിനെ നീക്കി. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള സമ്പത്തിന്റെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നില്‍ എന്നാണ് റിപോര്‍ട്. രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് പ്രൈവറ്റ് സെക്രടറി സ്ഥാനത്ത് നിന്ന് സമ്പത്തിനെ നീക്കിയത് എന്നാണ് വിവരം.
കെ ജി ഒ എ നേതാവായിരുന്ന ശിവകുമാറാണ് പുതിയ പ്രൈവറ്റ് സെക്രടറി. ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് ഡെല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്നു എ സമ്പത്ത്. 2021 ജൂലൈയിലാണ് സമ്പത്തിനെ പ്രൈവറ്റ് സെക്രടറിയായി നിയമിച്ചത്. കഴിഞ്ഞ സര്‍കാരിന്റെ കാലത്ത് ടികെ രാമകൃഷ്ണന്റെ അഡീഷനല്‍ സെക്രടറിയായി ശിവകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Keywords: A Sampath removed from the position of private secretary to Minister K Radhakrishnan, Thiruvananthapuram, News, Politics, A Sampath, Removed, Private Secretary, Report, KGO Leader, Shivakumar, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.