എ പി അബ്ദുള്ളക്കുട്ടി ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍; ഇടതുപാര്‍ട്ടികളില്‍ നിന്ന് 257 പേര്‍ ബി ജെ പിയില്‍ ചേരുമെന്ന് ശ്രീധരന്‍ പിള്ള

 


തിരുവനന്തപുരം: (www.kvartha.com 22.10.2019) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ വിജയത്തെ സ്തുതിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ മുന്‍ കണ്ണൂര്‍ എം പി എ പി അബ്ദുള്ളക്കുട്ടിയെ ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനായി പ്രഖ്യാപിച്ചു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.

ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായിട്ടില്ലെന്നും എല്ലായിടത്തും പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിച്ചെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ബി ജെ പി വോട്ടുകള്‍ കുറഞ്ഞില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇടതുപാര്‍ട്ടികളില്‍ നിന്ന് 257 പേര്‍ ബി ജെ പിയില്‍ ചേരുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

എ പി അബ്ദുള്ളക്കുട്ടി ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍; ഇടതുപാര്‍ട്ടികളില്‍ നിന്ന് 257 പേര്‍ ബി ജെ പിയില്‍ ചേരുമെന്ന് ശ്രീധരന്‍ പിള്ള

തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചു പുറത്തു വന്ന എക്‌സിറ്റ്‌പോളുകളെ പാര്‍ട്ടി തള്ളിക്കളയുന്നെന്നും ബി ജെ പിയുടെ വീര്യം കെടുത്താനുള്ള ശ്രമം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ നിന്നും ശുഭകരമായ റിപ്പോര്‍ട്ടാണ് ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കഴിഞ്ഞ ജൂണിലാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടി ബി ജെ പി യില്‍ ചേര്‍ന്നത്. എസ് എഫ് ഐ യിലൂടെ രാഷ്ട്രീയത്തിലെത്തിയ എ പി അബ്ദുള്ളക്കുട്ടി എസ് എഫ് ഐ മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു. സി പി എം സ്ഥാനാര്‍ഥിയായി കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍നിന്ന് മത്സരിച്ചു വിജയിച്ചു. 1999-ലും 2004-ലുമാണ് കണ്ണൂരില്‍നിന്ന് അദ്ദേഹം എം പിയായത്.

മോദി, ബി ജെ പി അനുകൂല പ്രസ്താവനകളുടെ പേരില്‍ 2009-ല്‍ സി പി എം അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പിന്നീട് കോണ്‍ഗ്രസിലെത്തിയ എ പി അബ്ദുള്ളക്കുട്ടി 2011-ല്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച് എം എല്‍ എയായി. അടുത്തിടെ നരേന്ദ്രമോദിയെ പുകഴ്ത്തിയതിന് കോണ്‍ഗ്രസില്‍നിന്നും അദ്ദേഹത്തെ പുറത്താക്കി. ഇതിനുപിന്നാലെയാണ് എ പി അബ്ദുള്ളക്കുട്ടി ബി ജെ പിയില്‍ ചേര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  A P Abdullakutty appointed as BJP Kerala state vice president, Thiruvananthapuram, News, Politics, BJP, Congress, BJP, Lok Sabha, Election, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia