SWISS-TOWER 24/07/2023

Speaker Visited | കഥയുടെ കുലപതിക്ക് ഉപഹാരവുമായി സ്പീകറെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നിയമസഭാ സ്പീകറായി ചുമതലയേറ്റ എഎന്‍ ശംസീര്‍ പ്രമുഖ ചെറുകഥാകൃത്ത് ടി പത്മനാഭനെ സന്ദര്‍ശിച്ചു. രാവിലെ പത്തരയോടെ പത്മനാഭന്റെ വീട്ടിലെത്തിയ ശംസീര്‍ സ്പീകര്‍ എന്ന് മുദ്രണം ചെയ്ത പേന അദ്ദേഹത്തിന് സമ്മാനിച്ചു. പത്മനാഭന്റെ കഥകളെക്കുറിച്ചും കഥാസന്ദര്‍ഭങ്ങളെകുറിച്ചുമുള്ള ഓര്‍മകള്‍ ശംസീര്‍ പങ്കുവച്ചു.

  
Speaker Visited | കഥയുടെ കുലപതിക്ക് ഉപഹാരവുമായി സ്പീകറെത്തി



കഥാപാത്രം എഴുത്തുകാരന് ഓണക്കോടി സമ്മാനിച്ചതിന്റെ വിശേഷമായിരുന്നു പത്മനാഭന് പറയാനുണ്ടായിരുന്നത്. നോ പ്രോബ്ലം എന്ന കഥയിലെ ജീവിച്ചിരിക്കുന്ന കഥാപാത്രമായ വിശ്വം തന്റെ സുഹൃത്ത് വഴി ഇക്കുറി പ്രിയപ്പെട്ട എഴുത്തുകാരന് ഖാദിയുടെ മേല്‍ത്തരം കുപ്പായത്തുണിയും ഡബിള്‍ മുണ്ടും സമ്മാനിച്ചു. ആദ്യമായാണ് ഒരു കഥാപാത്രം അതിന്റെ സൃഷ്ടാവിന് ഓണക്കോടി സമ്മാനമായി നല്‍കുന്നതെന്നായിരുന്നു പത്മനാഭന്റെ വിശേഷണം.

യാത്രകളെക്കുറിച്ചും കഥകളില്‍ സാന്നിധ്യമാവുന്ന വാഹനങ്ങള്‍, കംപ്യൂടറുകള്‍ തുടങ്ങിയവയെക്കുറിച്ചുമെല്ലാം ശംസീര്‍ തന്റെ ധാരണകള്‍ പങ്കുവച്ചു. ഒടുവില്‍ തന്റെ പുതിയ പുസ്തകമായ പത്മനാഭന്റെ കുട്ടികള്‍ എന്ന സമാഹാരത്തില്‍ കയ്യൊപ്പിട്ട് നല്‍കി പത്മനാഭന്‍ സ്പീകറെ യാത്രയാക്കി. കെ വി സുമേഷ് എംഎല്‍എ, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒകെ വിനീഷ്, ചിറയ്ക്കല്‍ കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡണ്ട് പി പ്രശാന്തന്‍ എന്നിവരും സംബന്ധിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia