വഴിതെറ്റി വന്ന 'അതിഥി' അനുവാദമില്ലാതെ കടയില്‍ കയറി; പട്ടാപ്പകല്‍ ചില്ല് തകര്‍ത്ത് ബേക്കറിയില്‍ കയറി ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കി മ്ലാവ്
Feb 4, 2020, 16:42 IST
പാലക്കാട്: (www.kvartha.com 04.02.2020) വഴിതെറ്റി വന്ന മ്ലാവ് പട്ടാപ്പകല്‍ ബേക്കറിയുടെ ചില്ല് തകര്‍ത്ത് അകത്തുകയറി. തിങ്കളാഴ്ച്ച രാവിലെ എട്ടുമണിക്ക് ചെര്‍പ്പുളശ്ശേരി വല്ലപ്പുഴ ഗെയിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫെയ്മസ് ബേക്കറിയിലാണ് സംഭവം.
രാവിലെ ജീവനക്കാരെത്തി കട തുറക്കാന്‍ ശ്രമിക്കുന്നതിനിടെ കടയുടെ ഒരുവശത്തെ ചില്ല് തകര്‍ത്ത് മ്ലാവ് അകത്തുകയറുകയായിരുന്നു. കടയ്ക്കകത്ത് പരാക്രമം കാട്ടിയ മ്ലാവ് ഫര്‍ണിച്ചറുകളും, മറ്റ് ഗ്ലാസുകളും തകര്‍ത്തു. ഇതോടെ അകത്തുണ്ടായിരുന്ന ജീവനക്കാരും പരിഭ്രാന്തരായി. മ്ലാവ് അടുക്കളയ്ക്കകത്ത് കയറിയതോടെ ജീവനക്കാര്‍ വാതിലും കടയുടെ മറ്റ് ഷട്ടറുകളും പൂട്ടിയിട്ടു.
തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥരെയും പൊലീസിനേയും വിവരമറിയിച്ചു. അപ്പോഴത്തേക്ക് സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടവുമാണ് സ്ഥലത്ത് തടിച്ചു കൂടിയത്.
പട്ടാമ്പിയില്‍ നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യം കയറിട്ട് മ്ലാവിനെ കുടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉച്ചയോടെ പാലക്കാട്ടു നിന്നും വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോന്‍സ് ടീമെത്തി കയറുപയോഗിച്ച് കുടുക്കിട്ട് മ്ലാവിനെ വരുതിയിലാക്കി വണ്ടിയില്‍ കയറ്റി കൊണ്ടുപോയി.
ചില്ലുകള്‍ തറച്ച് മുറിവേറ്റ മ്ലാവിന് ചികിത്സ ലഭ്യമാക്കിയ ശേഷം കാട്ടില്‍ വിട്ടയക്കുമെന്ന് വനം വകുപ്പധികൃതര്‍ പറഞ്ഞു. മ്ലാവ് പകല്‍ സമയത്ത് ഇവിടെ എങ്ങിനെ എത്തി എന്ന് വ്യക്തമല്ല. മ്ലാവിന്റെ പരാക്രമത്തില്‍ കടയില്‍ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കട ഉടമ അറിയിച്ചു.
Keywords: News, Kerala, Palakkad, Animals, Shop, A Misguided 'Guest' Entered the Shop without Permission
രാവിലെ ജീവനക്കാരെത്തി കട തുറക്കാന്‍ ശ്രമിക്കുന്നതിനിടെ കടയുടെ ഒരുവശത്തെ ചില്ല് തകര്‍ത്ത് മ്ലാവ് അകത്തുകയറുകയായിരുന്നു. കടയ്ക്കകത്ത് പരാക്രമം കാട്ടിയ മ്ലാവ് ഫര്‍ണിച്ചറുകളും, മറ്റ് ഗ്ലാസുകളും തകര്‍ത്തു. ഇതോടെ അകത്തുണ്ടായിരുന്ന ജീവനക്കാരും പരിഭ്രാന്തരായി. മ്ലാവ് അടുക്കളയ്ക്കകത്ത് കയറിയതോടെ ജീവനക്കാര്‍ വാതിലും കടയുടെ മറ്റ് ഷട്ടറുകളും പൂട്ടിയിട്ടു.
തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥരെയും പൊലീസിനേയും വിവരമറിയിച്ചു. അപ്പോഴത്തേക്ക് സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടവുമാണ് സ്ഥലത്ത് തടിച്ചു കൂടിയത്.
പട്ടാമ്പിയില്‍ നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യം കയറിട്ട് മ്ലാവിനെ കുടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉച്ചയോടെ പാലക്കാട്ടു നിന്നും വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോന്‍സ് ടീമെത്തി കയറുപയോഗിച്ച് കുടുക്കിട്ട് മ്ലാവിനെ വരുതിയിലാക്കി വണ്ടിയില്‍ കയറ്റി കൊണ്ടുപോയി.
ചില്ലുകള്‍ തറച്ച് മുറിവേറ്റ മ്ലാവിന് ചികിത്സ ലഭ്യമാക്കിയ ശേഷം കാട്ടില്‍ വിട്ടയക്കുമെന്ന് വനം വകുപ്പധികൃതര്‍ പറഞ്ഞു. മ്ലാവ് പകല്‍ സമയത്ത് ഇവിടെ എങ്ങിനെ എത്തി എന്ന് വ്യക്തമല്ല. മ്ലാവിന്റെ പരാക്രമത്തില്‍ കടയില്‍ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കട ഉടമ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.