Accident | വളപട്ടണത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരൻ ദാരുണമായി മരിച്ചു


● വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം നടന്നത്.
● പരേതനായ ബാലകൃഷ്ണൻ അയ്യപ്പന്റെയും വസന്തയുടെയും മകനാണ് രാജേഷ്.
● വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കണ്ണൂർ: (KVARTHA) കണ്ണൂർ - കാസർകോട് ദേശീയപാതയിലെ വളപട്ടണം പാലത്തിന് സമീപം ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെങ്കൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. തളിപറമ്പ് ഏഴാംമൈൽ കക്കാഞ്ചാലിലെ രാജേഷ് അയ്യപ്പൻ (49) ആണ് മരണമടഞ്ഞത്.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം നടന്നത്. പരേതനായ ബാലകൃഷ്ണൻ അയ്യപ്പന്റെയും വസന്തയുടെയും മകനാണ് രാജേഷ്. ഭാര്യ: വിജി.
മരിച്ച രാജേഷ് കാക്കാഞ്ചാലിൽ ഫ്ലോർമിൽ നടത്തി വരികയായിരുന്നു. വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഈ ദുരന്ത വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അപകടങ്ങൾ തടയാൻ നമുക്കൊന്നിച്ച് പ്രവർത്തിക്കാം. അഭിപ്രായം രേഖപ്പെടുത്തുക, ഷെയർ ചെയ്യുക.
A tragic accident in Valapattanam involving a truck and a scooter claimed the life of 49-year-old Rajesh Ayyappan. He was a resident of Kakkanchal in Taliparamba.
#ValapattanamAccident, #KeralaNews, #TrafficAccident, #RajeshAyyappan, #KochiNews