കണ്ണൂരില്‍ സിപിഎം പാര്‍ടി കോണ്‍ഗ്രസിന് ഉജ്ജ്വല തുടക്കം

 


കണ്ണൂര്‍:(www.kvartha.com 05.04.2022) വിപ്ലവാവേശം നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ കണ്ണൂരില്‍ സിപിഎം ഇരുപത്തിയൊന്നാം പാര്‍ടി കോണ്‍ഗ്രസിന്റെ കൊടിയുയര്‍ന്നു. രാത്രി ഏഴുമണിയോടെ കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തിലൊരുക്കിയ പ്രത്യേക സമ്മേളനനഗരിയില്‍ കയ്യൂരില്‍ നിന്നും കൊടിമരവും വയലാറിയില്‍ കൊടിയുമെത്തി. തുടര്‍ന്ന് ചുവപ്പു വോളന്റീയർമാര്‍ കൊടിമരം നാട്ടിയതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കൊടിയുയര്‍ത്തി. സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി.
    
കണ്ണൂരില്‍ സിപിഎം പാര്‍ടി കോണ്‍ഗ്രസിന് ഉജ്ജ്വല തുടക്കം

പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക പുന്നപ്ര വയലാറിന്റെ മണ്ണില്‍ നിന്നും സിപിഎം സംസ്ഥാന സെക്രടറിയേറ്റംഗം എം സ്വരാജിന്റെ നേതൃത്വത്തിലും കൊടിമരം കേന്ദ്രകമിറ്റിയംഗം പി കെ ശ്രീമതിയുടെ നേതൃത്വത്തിലും ഗ്രാമനഗരവ്യത്യാസമില്ലാതെ പാര്‍ടി പ്രവര്‍ത്തകരുടെ സ്വീകരണമേറ്റുവാങ്ങിയാണ് എത്തിച്ചത്.
       
കണ്ണൂരില്‍ സിപിഎം പാര്‍ടി കോണ്‍ഗ്രസിന് ഉജ്ജ്വല തുടക്കം

ചുവപ്പു വോളന്റീയർമാരുടെ അകമ്പടിയോടെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും സ്വീകരണമേറ്റുവാങ്ങിയാണ് രാത്രി ഏഴുമണിയോടെ സമ്മേളനനഗരിയിലെത്തിയത്. കേന്ദ്രകമിറ്റിയംഗം എം വി ഗോവിന്ദനാണ് കൊടിമരജാഥ ഉദ്ഘാടനം ചെയ്തത്. കേന്ദ്രകമിറ്റിയംഗം പി കരുണാകരന്‍ പി കെ ശ്രീമതിക്ക് കൊടിമരം കൈമാറി. ജാഥാമാനജര്‍ സതീഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.

കണ്ണൂര്‍ ജവഹര്‍സ്‌റ്റേഡിയത്തില്‍ നിന്നും കേന്ദ്രകമിറ്റിയംഗം കെ കെ ശൈലജയാണ് കൊടിമരം ഏറ്റുവാങ്ങിയത്. സ്വരാജിന്റെ നേതൃത്വത്തിലെത്തിച്ച പതാക ജാഥയില്‍ അത്‌ലറ്റുകളും ചുവപ്പു വോളന്റീയർമാരും ചെങ്കൊടിയേന്തിയ ജാഥാ അംഗങ്ങളും അണിനിരന്നു. സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ പൊതുസമ്മേളന നഗരിയില്‍ പതാക ഏറ്റുവാങ്ങി.

Keywords:  News, Kerala, Kannur, CPM, Conference, Political party, Pinarayi-Vijayan, Kodiyeri Balakrishnan, Chief Minister, A brilliant start to the CPM party congress in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia