Tragedy | ട്രെയിനിൽ നിന്ന് വീണ ബി.ടെക് വിദ്യാർഥി മറ്റൊരു ട്രെയിന്‍ തട്ടി ദാരുണമായി മരിച്ചു

 
B.Tech Student Noel Joby Dies in Train Accident

Photo: Arranged

പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എൻജിനീയറങ്ങിലെ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു നോയൽ ജോബി.

കോഴിക്കോട്: (KVARTHA) മംഗളൂരിൽ നിന്നും ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്ന ബി.ടെക് വിദ്യാർത്ഥി ട്രെയിനില്‍ നിന്നു വീണ് മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. ബുധനാഴ്ച അർദ്ധരാത്രിയോടെ മീഞ്ചന്ത മേൽപ്പാലത്തിനു സമീപമാണ് ദാരുണ സംഭവം ഉണ്ടായത്.

ഏറ്റുമാനൂര്‍ പാറോലിക്കല്‍ പഴയ എം.സി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണ് മരിച്ചത്.

പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എൻജിനീയറങ്ങിലെ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു നോയൽ ജോബി. കഴിഞ്ഞ 23ന് ഇൻഡസ്ട്രിയൽ വിസിറ്റിനായി മംഗളൂരിലേക്ക് പോയ നോയൽ, അവിടെ നിന്നും നാട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ദുരന്തം നേരിട്ടത്.

പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ കാല് വഴുതി വീണതാകാം എന്ന നിഗമനത്തിലാണ്. നോയലിന്റെ ഒപ്പമുണ്ടായിരുന്നവർ ഈ സംഭവം അറിഞ്ഞിരുന്നില്ല. എറണാകുളത്തെത്തിയപ്പോഴാണ് പോലീസ് ഇവരെ വിളിച്ച് വിവരം അറിയിച്ചത്.

നോയലിന്റെ പിതാവ് ജോബി മാത്യു, മെഡിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ടെക്‌നിക്കല്‍ ഓഫീസറും തിരുവനന്തപുരം മെഡിക്കൽ കോളജ് ബയോ മെഡിക്കൽ ഡിപ്പാർട്‌മെന്റ് മേധാവിയും, മാതാവ് ഏറ്റുമാനൂർ അമ്പാട്ട് മാലിയിൽ ഡല്‍റ്റി ജോബി, പാലാ മാര്‍ സ്ലീവാ നഴ്‌സിങ് കോളജ് വൈസ് പ്രിൻസിപ്പലുമാണ്. സഹോദരൻ ജോയൽ ബേബി, സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്.

നോയലിന്റെ സംസ്‌കാരം വെള്ളിഴായ്ച് വൈകീട്ട് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ നടക്കും.

#trainaccident #kerala #engineeringstudent #fatalaccident #india

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia