ബസില്‍ ഒന്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ പിടിയില്‍
Jun 14, 2016, 12:10 IST
കൂത്താട്ടുകുളം: (www.kvartha.com 14.06.2016) സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഒന്‍പതുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ പിടിയില്‍. കൂത്താട്ടുകുളം ടൗണില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ തൊടുപുഴ ഒളമറ്റം മാരികലുങ്ക് പൂവത്തിങ്കല്‍ രാമകൃഷ്ണന്‍ (59) ആണ് അറസ്റ്റിലായത്.
പാലായില്‍ നിന്ന് ബസില്‍ കയറിയ രാമകൃഷ്ണന്‍ മംഗലത്തുതാഴെയെത്തിയപ്പോള്‍ അവിടെ നിന്നും കയറിയ പെണ്‍കുട്ടിയെ മടിയില്‍ വിളിച്ചിരുത്തിയിരുന്നു. എന്നാല്‍ രാമൃഷ്ണന്റെ പ്രവൃത്തികള്‍ അതിരുവിട്ടതോടെ പെണ്‍കുട്ടി നിലവിളിച്ചു. ഇതോടെ മറ്റ് യാത്രക്കാരും ബസിലുണ്ടായിരുന്ന കുട്ടിയുടെ മാതാവും കൂടി രാമകൃഷ്ണനെ ചോദ്യം ചെയ്തു. തുടര്‍ന്ന്
ബസ് ജീവനക്കാരും മറ്റു യാത്രക്കാരും ഇടപെട്ട് പെണ്‍കുട്ടിയെയും മാതാവിനേയും ഓട്ടോവിളിച്ച് പറഞ്ഞയക്കുകയും രാമകൃഷ്ണനെ പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
അടിവസ്ത്രം പോലും ധരിക്കാതെയാണ് രാമകൃഷ്ണന്‍ ബസില്‍ യാത്രചെയ്തിരുന്നത്. കൂത്താട്ടുകുളത്തെ ഒരു വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനായ ഇയാള്‍ക്ക് 20 വയസുള്ള ഒരു മകളും ഭാര്യയുമുണ്ട് . കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന 'പോക്‌സോ' നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് എസ്.ഐ. ജി.പി. മനുരാജ് പറഞ്ഞു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. രാമകൃഷ്ണനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
Also Read:
മുക്കുപണ്ട തട്ടിപ്പ്; മുഖ്യ സൂത്രധാരനായ ബാങ്ക് മാനേജര്‍ അറസ്റ്റില്‍
Keywords: 9-year old girl molested in bus, man arrested, Student, Complaint, Case, Court, Police, Passengers, Mother, Daughter, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.