Died | പിതാവ് മുറിച്ച കവുങ്ങ് മുറിഞ്ഞുവീണ് 9 വയസുകാരന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പിതാവ് മുറിച്ച കവുങ്ങ് വീണ് ഒന്‍പതുവയസുകാരനായ മകന്‍ മരിച്ചു. ഏര്യം വലിയപളളിക്ക് സമീപത്തെ
കല്ലടത്ത് നാസര്‍-ജുബൈരിയ ദമ്പതികളുടെ മകന്‍ പി എം മുഹമ്മദ് ജുബൈറാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. വീടിന്റെ മുന്‍പില്‍ അപകടകരമായ വിധത്തില്‍ നില്‍ക്കുന്ന കവുങ്ങ് നാസര്‍ മുറിച്ചപ്പോള്‍ വീടിന് നേര്‍ക്ക് വീഴുകയായിരുന്നു.

Died | പിതാവ് മുറിച്ച കവുങ്ങ് മുറിഞ്ഞുവീണ് 9 വയസുകാരന് ദാരുണാന്ത്യം

മുറ്റത്ത് നില്‍ക്കുകയായിരുന്ന ജുബൈര്‍ ഓടിമാറുവാന്‍ ശ്രമിക്കുന്നതിനിടെ കവുങ്ങ് മുറിഞ്ഞ് തലയില്‍ വീഴുകയായിരുന്നു. പരുക്കേറ്റ ജുബൈറിനെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രി ഏഴരയോടെ മരണം സംഭവിച്ചു. സഹോദരങ്ങള്‍: നാജ, മുഹമ്മദ് നജീഹ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords:  9-year-old boy died after being cut by arecanut tree, Kannur, News, Accidental Death, Muhammed Jubair, Dead Body, Injury, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia