Viral Song | ഇശലിന്റെ പെരുമഴ തീര്ത്ത് സാരംഗ് രാജീവൻ; സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി 8-ാം ക്ലാസുകാരന്റെ മാപ്പിളപ്പാട്ട്; പങ്കുവെച്ച് മന്ത്രിയും
Jul 3, 2023, 13:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ഇശലിന്റെ ഇമ്പവും താളവും കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കി എട്ടാം ക്ലാസുകാരന്റെ മാപ്പിളപ്പാട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സാമൂഹ്യ മാധ്യമത്തിൽ വീഡിയോ പങ്കുവെച്ചതോടെ അഭിനന്ദന പ്രവാഹമാണ് കുട്ടിക്ക് ലഭിക്കുന്നത്. വടകര മേമുണ്ട ഹയർ സെകൻഡറി സ്കൂൾ വിദ്യാർഥി സാരംഗ് രാജീവനാണ് മനോഹരമായ ആലാപനത്തിലൂടെ ആസ്വാദകരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയത്.
‘അമ്പിളി ചേലുള്ള അമ്പർ മണമുള്ള, ഇമ്പത്തരുണിയായ് പൂമുത്ത് ഹാജറ' എന്ന തുടങ്ങുന്ന പാട്ട് ബലിപെരുന്നാളിന്റെ ഭാഗമായാണ് സാരംഗ് പങ്കുവെച്ചത്. ഇതിനോടകം തന്നെ ആറുലക്ഷത്തിലേറെ പേർ കേട്ട പാട്ടിന് 7100 ലധികം ഷെയറുകളും ലഭിച്ചു. കോട്ടപ്പള്ളി സ്വദേശി മണക്കുനി രാജീവൻ - ഷെറീന ദമ്പതികളുടെ മകനായ സാരംഗിന് പിതാവ് തന്നെയാണ് സംഗീതത്തിലെ ഗുരു.
ചെറുപ്പം മുതൽ സംഗീതത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സാരംഗിനെ അച്ഛൻ നൃത്താഞ്ജലിയിൽ സംഗീതം ശാസ്ത്രീയമായി പഠിക്കാൻ ചേർക്കുകയായിരുന്നു. കോവിഡ് കാലത്ത് ഇരുവരും ചേർന്ന് പാടിയ അതിജീവന ഗാനവും അന്ന് ഏറെ പ്രചരിച്ചിരുന്നു. കലോത്സവ വേദികളിൽ നിരവധി സമ്മാനങ്ങളും സാരംഗ് നേടിയിട്ടുണ്ട്.
Keywords: News, Kozhikode, Kerala, Viral Video, Social Media, Vadakara, Student, Song, 8th class student's song video goes viral.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.