പേട്ടയിലെ ഫര്‍ണിചര്‍ സ്ഥാപനത്തില്‍ ലോടെറി വില്‍പനക്കാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവം; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; കടം കൊടുത്ത പണം തിരിച്ച് നല്‍കാത്തതിനാല്‍ ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ്; അന്വേഷണം ആരംഭിച്ചു
Oct 16, 2021, 12:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃപൂണിത്തുറ: (www.kvartha.com 16.10.2021) പേട്ടയിലെ ഫര്‍ണിചര്‍ സ്ഥാപനത്തില്‍ ലോടെറി വില്‍പനക്കാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് വീട്ടുകാര്‍ മരട് പൊലീസിന് കൈമാറി. പേട്ടയില്‍ ലോടെറി കച്ചവടം നടത്തുന്ന മരട് തുരുത്തി ക്ഷേത്രത്തിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന പൊന്നുരുന്നി തൊട്ടിയില്‍ പ്രസന്നനനെയാണ് ചൊവ്വാഴ്ച പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
പ്രസന്നന്റെ തിരിച്ചറിയല്‍രേഖ തിരയുന്നതിനിടെയാണ് ഇയാള്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് വീട്ടുകാര്‍ക്ക് ലഭിച്ചത്. ഫര്‍ണിചര്‍ കടയുടമകളായ സന്തോഷ്, സുനീര്‍ എന്നിവര്‍ അന്‍പതിനായിരം വീതവും, ഡാനി എന്നയാള്‍ രണ്ടേകാല്‍ ലക്ഷവും വാങ്ങിയതായും കൂടാതെ സ്ഥലം വിറ്റുകിട്ടിയ അഞ്ചര ലക്ഷം സുനീറിനെ ഏല്‍പിച്ചിരുന്നതായും കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. പണം തിരികെ ചോദിച്ചിട്ട് തരുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു.
ആത്മഹത്യാ കുറിപ്പ് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മരട് പൊലീസ് അറിയിച്ചു. അതേസമയം പ്രസന്നന്റെ മരണത്തിനിടയാക്കിയവര്‍കെതിരെ കോടതിയെ സമീപിക്കുമെന്ന് ജ്യേഷ്ഠന്‍ അജിത് പറയുന്നു.

Keywords: Ernakulam, News, Kerala, Lottery Seller, Dead, Police, Case, Suicide, Court, Loan, Dead Body, Found Dead, 8.75 lakh loan and does not repay; Suicide note of lottery seller.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.