Obituary | ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടെ പൊളളലേറ്റ 80 വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു
Jan 19, 2024, 22:18 IST
പയ്യന്നൂര്‍: (KVARTHA) ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടെ പൊളളലേറ്റ 80 വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. മഹാദേവഗ്രാമം ചേരിക്കല്‍ മുക്കിലെ പടിഞ്ഞാറെക്കണ്ടത്ത് കാര്‍ത്യായനിയമ്മയാണ് (81)മരിച്ചത്. ഇവര്‍ വീട്ടില്‍ തനിച്ചു താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ പതിനെട്ടാം തീയതി വീട്ടിലെ ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോള്‍ അബദ്ധത്തില്‍ ശരീരത്തിലേക്ക് തീപടരുകയായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വെളളിയാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്.
ഭര്‍ത്താവ്: പരേതനായ കൃഷ്ണപൊതുവാള്‍. മക്കള്‍: പി കെ വിജയകുമാര്‍ (ഇന്‍കം ടാക്സ്) രാധ, സതി, ലത. മരുമക്കള്‍: വി ടി വി രഞ്ജിനി, വിശ്വനാഥന്‍, വി കെ രാമകൃഷ്ണന്‍, പരേതനായ പ്രഫുല്ല ചന്ദ്രന്‍.
Keywords: 80-year-old woman died during treatment, Kannur, News, Dead, Obituary, Hospital Treatment, Kathyayani Amma, Garbage, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.