ജോലി തേടിയെത്തിയവനെ ഭാഗ്യദേവത കടാക്ഷിച്ചു! കേരള ഭാഗ്യക്കുറി കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അതിഥി തൊഴിലാളിക്ക്
Jun 19, 2020, 10:34 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.06.2020) കേരള ഭാഗ്യക്കുറി കാരുണ്യ പ്ലസ് ലോട്ടറിയുടെ കെ - 309 മത് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് അതിഥി തൊഴിലാളിയായ ടിങ്കു ദാസിന്. ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്ന് ഉള്ളൂരിലെ മഹാദേവ സബ് ഏജന്‍സി വാങ്ങി വിറ്റ പി പി 203169 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം.
ഒരേ സീരീസിലെ ആറു ടിക്കറ്റുകളാണ് ടിങ്കു വാങ്ങിയത്. അതിനാല്‍ മറ്റു അഞ്ച് ടിക്കറ്റുകള്‍ക്ക് 8000 രൂപ വീതവും ലഭിക്കും. ടിക്കറ്റുകള്‍ ഇന്ത്യന്‍ ബാങ്കിന്റെ നാലാഞ്ചിറ ബാങ്കില്‍ ഏല്‍പ്പിച്ചു. 15 വര്‍ഷമായി തിരുവനന്തപുരത്തെ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് അസാം സ്വദേശിയായ ടിങ്കു ദാസ്. ലോക് ഡൗണിന് മുന്‍പ് നാട്ടില്‍പോയി വന്നതിനാലാണ് തൊഴിലില്ലാതായിട്ടും ഇവിടെത്തന്നെ തങ്ങിയത്.

Keywords: News, Kerala, Thiruvananthapuram, Lottery, Labours, 80 Lakh lucky for a migrant worker
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.