Found Dead | 'ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി'
Dec 21, 2023, 16:46 IST
കൊല്ലം: (KVARTHA) ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതായി പൊലീസ്. ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്‌ക (8) ആണ് മരിച്ചത്. ചൊവ്വാഴ്ച മുതല്‍ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഇതുസംബന്ധിച്ച് ചിറയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് അന്വേഷണം ആരംഭിക്കുകയും സമൂഹ മാധ്യമങ്ങള്‍ വഴി വഴി പ്രചരണം നടത്തുകയും ചെയ്തു. ഇതിനിടെ വ്യാഴാഴ്ച രാവിലെ കുട്ടിയുടെ അമ്മ മിനി(48) ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മകളെ കിണറ്റിലിടുകയായിരുന്നുവെന്നാണ് അമ്മ മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക്, വിരളടയാള വിദഗ്ധര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ആറ്റിങ്ങല്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
Keywords: 8 Year Old Girl Found Dead in Well, Kollam, News, Missing, Complaint, Found Dead, Murder Case, Woman, Police, Statement, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.