Stray dogs | ആറ്റിങ്ങലില്‍ 8 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; എല്ലാവരും ചികിത്സയില്‍; ഒരു നായ തന്നെയാണ് ആക്രമണകാരിയെന്ന സംശയവുമായി പ്രദേശവാസികള്‍
Sep 5, 2022, 17:36 IST
ആറ്റിങ്ങല്‍: (www.kvartha.com) ആറ്റിങ്ങലില്‍ എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെയുമായി വിവിധ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ചിറ്റാറ്റിന്‍കരയിലും പാലമൂട്ടിലുമുള്ളവര്‍ക്കാണ് കടിയേറ്റതെന്ന് അധികൃതര്‍ പറഞ്ഞു.
ചിറ്റാറ്റിന്‍കരയിലുള്ള പ്രഭാവതി (70), ഗോകുല്‍രാജ് (18), പൊടിയന്‍ (58), ലിനു (26) എന്നിവര്‍ക്കും പാലമൂട്ടിലുള്ള നാലുപേര്‍ക്കുമാണ് കടിയേറ്റത്. കടിയേറ്റവരില്‍ 60 ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ അമ്മയും ഉണ്ട്.
പ്രഭാവതിയുടെ ചെവിക്കും കാലിനും കടിയേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു യുവാവിന്റെ മൂക്കിനും ചുണ്ടിനും പരിക്കേറ്റു. ഒരു നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചതെന്ന സംശയവും പ്രദേശവാസികള്‍ പ്രകടിപ്പിച്ചു.
Keywords: 8 people were bitten by stray dogs in Attingal, Thiruvananthapuram, News, Attack, Injured, Hospital, Treatment, Trending, Dog, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.