Gold Smuggling | കണ്ണൂര്‍ വിമാന താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 8 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി
Aug 18, 2022, 12:25 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എട്ട് ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ പൊലീസ് പരിശോധനയില്‍ പിടികൂടി. കസ്റ്റംസിന്റെ പരിശോധനകള്‍ക്ക് ശേഷം പുറത്തിറങ്ങിയ കാസര്‍കോട് സ്വദേശി അസ്ലമില്‍ നിന്നാണ് എട്ടു ലക്ഷത്തിലധികം രൂപ വില വരുന്ന 203 ഗ്രാം സ്വര്‍ണം പിടികൂടിയത്.
വിമാന താവളത്തില്‍ നിന്നും കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ യുവാവിനെ രഹസ്യ വിവരം ലഭിച്ചതുപ്രകാരം പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിമാനത്താവള സിഐ എ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള എസ്പിയുടെ പ്രേത്യേക സ്‌ക്വാഡാണ് സ്വര്‍ണം പിടികൂടിയത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

