Vadakara 2024 | വടകരയിൽ മുന്നണി സ്ഥാനാർഥികൾക്ക് ചതിക്കുഴിയൊരുക്കി 8 അപരന്മാർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (KVARTHA) മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകര ലോക്സഭ മണ്ഡലത്തിൽ എട്ട് അപര സ്ഥാനാർഥികളും മത്സര രംഗത്ത്. നാല് ശൈലജമാരും മൂന്ന് ശാഫിമാരും ഒരു മുരളീധരനുമാണ് മത്സരരംഗത്തുള്ളത്. 14 സ്ഥാനാർഥികളാണ് വടകരയിൽ പത്രിക നൽകിയത്. പരമ്പരാഗത പ്രചാരണങ്ങൾക്കൊപ്പം റീലുകളിലൂടെ സോഷ്യൽ മീഡിയകളിൽ തരംഗമാണ് വടകരയിലെ പോരാട്ടം. എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയ്ക്കൊപ്പം മറ്റ് മൂന്ന് ശൈലജമാർ വോട് തേടുന്നുണ്ട്. അതിലൊരാൾ ശൈലജ കെ കെയുമാണ്. ശൈലജ കെ, ശൈലജ പി എന്നിവരാണ് മറ്റ് ശൈലജമാർ.


Vadakara 2024 | വടകരയിൽ മുന്നണി സ്ഥാനാർഥികൾക്ക് ചതിക്കുഴിയൊരുക്കി 8 അപരന്മാർ

യുഡിഎഫ് സ്ഥാനാർഥി ശാഫി പറമ്പിലിനൊപ്പം ശാഫി ടി പി, ശാഫി എന്നീ രണ്ടു സ്വതന്ത്ര സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ശാഫി പറമ്പിലിന് വെല്ലുവിളിയുമായി വിമത സ്ഥാനാർഥിയുമുണ്ട്. കോൺഗ്രസ് നരിപ്പറ്റ മണ്ഡലം മുൻ സെക്രടറി അബ്ദുർ റഹീമാണ് സ്വതന്ത്രനായി പത്രിക നൽകിയത്. തൃശൂരിലേക്ക് കെ മുരളീധരൻ കളം മാറിയെങ്കിലും സ്വതന്ത്രനായി മറ്റൊരു മുരളീധരൻ വടകരയിൽ അങ്കത്തിനിറങ്ങും.

പ്രഫുൽ കൃഷ്ണനാണ് ബിജെപി സ്ഥാനാർഥി. എന്നാൽ എൻഡിഎ സ്ഥാനാർഥിക്ക് എതിരായി അപര സ്ഥാനാർഥിയൊന്നുമില്ല. തുടക്കത്തിൽ നല്ല മുൻതൂക്കം കെ കെ ശൈലജയ്ക്കുണ്ടായിരുന്നുവെങ്കിലും ശാഫി പറമ്പിലിൻ്റെ വരവോടെ മുന്നണികൾ തമ്മിലുള്ള മത്സരം ഇഞ്ചോടിഞ്ചായി മാറിയിരിക്കുകയാണ്. വോട് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി യുവ നേതാവ് പ്രഫുൽ കൃഷ്ണയെ രംഗത്തിറക്കിയതോടെ വടകര പോര് കൂടുതൽ മുറുകിയിരിക്കുകയാണ്.

Keywords: News, Malayalam News, Kerala, Election, Loksabha, Election, Vadakara, candidates, Shylaja, Shafi Parambil, 8 identical names of candidates in Vadakara < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia