കണ്ണൂരില്‍ എട്ടു പേര്‍ക്ക് കൂടി കൊവിഡ്: വിദേശത്തു നിന്നുമെത്തിയ നാലുപേര്‍ക്ക് രോഗബാധ
Jun 19, 2020, 21:43 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 19.06.2020) കണ്ണൂര്‍ ജില്ലയില്‍ പുതുതായി എട്ട് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ്അറിയിച്ചു. വിദേശത്ത് നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10-ന് ദമാമില്‍ നിന്ന്് ജി 8 7058 വിമാനത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശി 38കാരന്‍, ജൂണ്‍ 12-ന് കുവൈറ്റില്‍ നിന്ന് ജി 8 7070 വിമാനത്തിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 29കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ നാലിന് അബുദാബിയില്‍ നിന്ന് ഐ.എക്സ് 1348 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 19കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 7-ന് കസാക്കിസ്ഥാനില്‍ നിന്ന് കെ.സി 1383 വിമാനത്തിലെത്തിയ അലവില്‍ സ്വദേശി 51 കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍. ഡല്‍ഹി, ബാംഗ്ലൂര്‍ വഴി ജൂണ്‍ ഏഴിന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ഹരിയാന സ്വദേശി 27കാരന്‍, ബാംഗ്ലൂരില്‍ നിന്ന് ജൂണ്‍ 15-ന് എത്തിയ കണ്ണൂര്‍ സ്വദേശി 45കാരന്‍, ജൂണ്‍ അഞ്ചിന് ചെന്നൈയില്‍ നിന്ന് എത്തിയ തലശ്ശേരി സ്വദേശി 45കാരി എന്നിവരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. മാലൂര്‍ സ്വദേശിയായ 53കാരനാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 332 ആയി. ഇതില്‍ 225 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ 20 പേര്‍ ഇന്ന് ഡിസ്ചാര്‍ജായി. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലക്കോട് സ്വദേശി 58കാരന്‍, പന്ന്യന്നൂര്‍ സ്വദേശി 26കാരന്‍, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി 35കാരന്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പയ്യന്നൂര്‍ സ്വദേശി 67കാരന്‍, മട്ടന്നൂര്‍ സ്വദേശികളായ 34കാരി, നാലു വയസ്സുകാരി, ഏഴു വയസ്സുകാരി, 13കാരി, ഇരിട്ടി സ്വദേശിയായ 26കാരി, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശി 17കാരന്‍, കോട്ടയം മലബാര്‍ സ്വദേശികളായ നാലു വയസ്സുകാരി, 15കാരി, 12കാരന്‍, 10 വയസ്സുകാരന്‍, മുഴക്കുന്ന് സ്വദേശി 25കാരന്‍, കണ്ണപുരം സ്വദേശി 25 കാരന്‍, എരുവേശ്ശി സ്വദേശി 21കാരന്‍, ഉദയഗിരി സ്വദേശി 20കാരന്‍, ആലക്കോട് സ്വദേശി 31കാരി, മുണ്ടേരി സ്വദേശി 20 കാരന്‍ എന്നിവരാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്. നിലവില്‍ ജില്ലയില്‍ 14946 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Keywords: Kannur, Kerala, News, COVID-19, District Collector, Trending, 8 covid positive cases in Kannur

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.