Court Acquitted | സിപിഎം പ്രവര്‍ത്തകന്‍ ചമ്പാട്ട് ചന്ദ്രനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ 8 ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു

 


കണ്ണൂര്‍: (KVARTHA) പാനൂരില്‍ സിപിഎം പ്രവര്‍ത്തകനായ ചമ്പാട്ട് ചന്ദ്രനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ എട്ട് ബിജെപി പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. തലശ്ശേരി നാലാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. പന്ന്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവരാണ് പ്രതികള്‍.


 Court Acquitted | സിപിഎം പ്രവര്‍ത്തകന്‍ ചമ്പാട്ട് ചന്ദ്രനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ 8 ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു

2009 മാര്‍ച് 12 ന് രാത്രി ഏഴേകാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചന്ദ്രനെ വീട്ടില്‍ കയറി പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. പന്ന്യന്നൂര്‍ സ്വദേശികളും ബി ജെ പി പ്രവര്‍ത്തകരുമായ സന്തോഷ് (43), കുട്ടന്‍ എന്ന അജയന്‍ (50) എന്‍പി ശ്രീജേഷ് (42), വിസി സന്തോഷ് (43), കെപി ബിജേഷ്(40), കെകെ സജീവന്‍ (45), എം ഷാജി(52), ദിലീപ് കുമാര്‍(53), പിപി മന്മദന്‍ (48) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ വിസി സന്തോഷ് വിചാരണ വേളയില്‍ മരിച്ചു.

Keywords:  8 BJP workers acquitted in the case of CPM worker Champat Chandran's Murder Case, Kannur, News, BJP Workers Acquitted, Court, CPM, Verdict, VC Santhosh, Police Station, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia